ഐപിൽ പതിനഞ്ചാം സീസണിലെ എല്ലാവരിലും ഷോക്കായി മാറിയത് രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രകടനമാണ് .5 തവണ ചാമ്പ്യൻമാരായ മുംബൈക്ക് ഈ സീസണിൽ ഇതുവരെ ഒരു ജയം പോലും നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ലക്ക്നൗ സൂപ്പർ ജൈന്റസ് എതിരായ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് ആരംഭിച്ച മുംബൈക്ക് ലഭിച്ചത് മോശം തുടക്കം.എല്ലാ അർഥത്തിലും മുംബൈ ബൗളർമാരെ അടിച്ചു കളിച്ച ലോകേഷ് രാഹുൽ ലക്ക്നൗ ടോട്ടൽ 199 റൺസിലേക്ക് എത്തിച്ചപ്പോൾ മുംബൈ ടീം ബൗളർമാരുടെ മോശം പ്രകടനവും ഒപ്പം മോശം ഫീൽഡിങ് പ്രകടനവും എല്ലാം തന്നെ വളരെ വിമർശനം ഏറ്റുവാങ്ങി.
തന്റെ മൂന്നാമത്തെ ഐപിൽ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലാണ് ഒരിക്കൽ കൂടി മുംബൈയെ ഏറെ സമ്മർദ്ദത്തിലാക്കിയത്. വെറും 60 ബോളിൽ 8 ഫോറും 5 സിക്സും അടക്കം ലോകേഷ് രാഹുൽ 103 റൺസ്സുമായി പുറത്താകാതെ നിന്നപ്പോൾ മനീഷ് പാണ്ഡയുടെ പ്രകടനവും ശ്രദ്ധേയമായി.
ഐപിൽ കരിയറിലെ തന്റെ നൂറാമത്തെ മത്സരത്തിന് ഇറങ്ങിയ രാഹുൽ മുംബൈ ഇന്ത്യൻസ് എതിരെ നേടുന്ന രണ്ടാമത്തെ സെഞ്ച്വറി പ്രകടനവുമാണ്. തുടക്കത്തിൽ അൽപ്പം കരുതലോടെ കളിച്ച രാഹുൽ പിന്നീട് സ്കോറിംഗ് വേഗം കൂട്ടി. ഈ ഐപിൽ പിറക്കുന്ന രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ്. അപൂർവ്വമായ ചില റെക്കോർഡുകൾക്കും ഇന്നത്തെ ഇന്നിംഗ്സിൽ കൂടി ലോകേഷ് രാഹുലിന് എത്താൻ സാധിച്ചു.
മുംബൈക്ക് എതിരെ രാഹുൽ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണ് പിറന്നത്.ഒരു ഐപിൽ ടീമിന് എതിരെ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം താരമാണ് ലോകേഷ് രാഹുൽ. ക്രിസ് ഗെയ്ൽ,വിരാട് കോഹ്ലി, ഡേവിഡ് വാർണർ എന്നിവരാണ് ഈ നേട്ടത്തിന് മുൻപ് അവകാശികളായ താരങ്ങൾ.
കൂടാതെ ക്യാപ്റ്റൻസി റോളിൽ ലോകേഷ് രാഹുൽ നേടുന്ന രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് ഇത്. ക്യാപ്റ്റനായി ഒന്നിൽ കൂടുതൽ സെഞ്ച്വറി ഐപിഎല്ലിൽ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് രാഹുൽ. ക്യാപ്റ്റൻസി റോളിൽ 5 സെഞ്ച്വറികൾ അടിച്ച വിരാട് കോഹ്ലിയാണ് ഈ പട്ടികയിൽ മുന്നിൽ. നൂറാം ഐപിൽ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരവുമാണ് ലോകേഷ് രാഹുൽ.