വീണ്ടും ബേബി ഏബി വെടിക്കെട്ട് :ഭാവി താരമെന്ന് ക്രിക്കറ്റ്‌ ലോകം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ സൂപ്പർ സ്റ്റാറായി ഇതിനകം തന്നെ വിശേഷണം സ്വന്തമാക്കിയ യുവ താരമാണ് ബ്രെവിസ്. മുംബൈ ഇന്ത്യൻസ് ഈ സീസണിൽ തുടർ തോൽവികളിൽ നിരാശ മാത്രമാണ് ഫാൻസിന് എല്ലാം സമ്മാനിക്കുന്നത് എങ്കിലും ഒരിക്കൽ കൂടി എല്ലാവർക്കും തന്റെ ബാറ്റിങ് മികവ് പുറത്തെടുക്കുകയാണ് താരം.

ലക്ക്നൗവിന് എതിരായ മത്സരത്തിൽ മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മ വിക്കെറ്റ് നഷ്ടമായി എങ്കിലും ശേഷം മൂന്നാം നമ്പറിൽ എത്തിയ ബ്രെവിസ് ആദ്യത്തെ ബോൾ മുതൽ തന്റെ പതിവ് ശൈലിയിൽ ബാറ്റ് വീശിയതോടെ എതിർ ടീം സമ്മർദ്ദത്തിലായി.

കഴിഞ്ഞ മത്സരത്തിൽ ചില സൂപ്പര്‍ ഷോട്ടുകൾ അടക്കം 49 റൺസ്‌ അടിച്ച യുവ താരം എവിടെയാണോ നിർത്തിയത് അവിടെ നിന്നാണ് ഇന്ന് ലക്ക്നൗവിന് എതിരെ ബാറ്റിങ് ആരംഭിച്ചത്. വെറും 13 പന്തുകളിൽ നിന്നും 6 ഫോറും 1 സിക്സും അടക്കം ബ്രെവിസ് ഒരുവേള മുംബൈയെ അതിവേഗം ജയത്തിൽ എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്നിങ്സ് ആറാം ഓവറിൽ ആവേഷ് ഖാന്റെ ഒരു ഫുൾ ടോസ് ബോളിൽ താരം പുറത്തായി. മനോഹര ഷോട്ടുകൾ അനായാസം കളിച്ച താരം മുംബൈ ക്യാമ്പിൽ അടക്കം ആവേശം നിറച്ചു. അണ്ടർ 19 ലോകകപ്പിൽ സൗത്താഫ്രിക്കക്കായി മിന്നും ഫോമുമായി തിളങ്ങിയ താരം തന്റെ ഈ ചെറിയ കരിയറിൽ തന്നെ ഭാവി താരം എന്ന വിശേഷണം കരസ്ഥമാക്കി കഴിഞ്ഞു.

1fb51db0 2648 45e3 8244 3ebed022a105

ലക്ക്നൗ ടീമിനും എതിരെ വളരെ അധികം മനോഹരമായിട്ടാണ് ബ്രെവിസ് ബാറ്റിങ് ആരംഭിച്ചത്. ഒരുവേള ലക്ക്നൗ ക്യാപ്റ്റൻ രാഹുലിനെ അടക്കം 18കാരൻ ബാറ്റിങ് പ്രകടനം ഞെട്ടിച്ചു. കൂടാതെ താരം ചമീരക്ക് എതിരെ കളിച്ച നോ ലൂക്ക് സിക്സ് ഇതിനകം തന്നെ വൈറലായി മാറി കഴിഞ്ഞു.ഇതിഹാസ സൗത്താഫ്രിക്കൻ താരം ഡിവില്ലേഴ്‌സിന്‍റെ സമാനമായ ശൈലിയില്‍ കളിക്കുന്നതിനാല്‍ ബേബി ഏബി എന്നാണ് അറിയപെടുന്നത്.