ഐപിൽ മെഗാ താരലേലം ഒന്നാം ദിനം മനോഹരമായി തന്നെ ബാംഗ്ലൂരിൽ പൂർത്തിയായപ്പോൾ ടീമുകൾ എല്ലാം തന്നെ മികച്ച സ്‌ക്വാഡിനെ തയ്യാറാക്കുക എന്നുള്ള ലക്ഷ്യത്തിലാണ് രണ്ടാം ദിനം ലേലത്തിൽ എത്തുന്നത്. എന്നാൽ ഒന്നാം ദിനത്തെ ലേലത്തിൽ ഏറ്റവും അധികം ശ്രദ്ധേയമായി മാറി കഴിഞ്ഞിരിക്കുന്നത് ഇന്ത്യൻ ഓഫ് സ്പിൻ ബൗളർ അശ്വിനെ രാജസ്ഥാൻ റോയൽസ് ടീം സ്‌ക്വാഡിലേക്ക് എത്തിച്ചതാണ്. ജോസ് ബട്ട്ലറുടെ ടീമിലേക്ക് അശ്വിൻ എത്തുന്ന കൗതുകകത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നേരത്തെ ഐപിഎല്ലിൽ ഒരു സീസണിൽ ഇരുവരും തമ്മിൽ നടന്ന പ്രശ്നങ്ങൾ ആരാധകരും ക്രിക്കറ്റ് ലോകവും മറന്നിട്ടില്ല.5 കോടിക്കാണ് അശ്വിനെ രാജസ്ഥാൻ റോയൽസ് ടീം കരസ്ഥമാക്കിയത്.
നേരത്തെ 2019ലെ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസ് : പഞ്ചാബ് കിങ്‌സ് മത്സരത്തിനിടയിൽ നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ജോസ് ബട്ട്ലറെ ഏറെ സർപ്രൈസസായി അശ്വിൻ മങ്കാദ് വഴി ഔട്ടാക്കിയത് ഒരുവേള വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇക്കാര്യത്തിൽ രൂക്ഷ വിമർശനം ഇന്നും കേൾക്കുന്ന അശ്വിൻ വരാനിരിക്കുന്ന ഐപിൽ സീസണിൽ ബട്ട്ലർക്കൊപ്പം കളിക്കുമ്പോൾ എന്താകുമെന്നുള്ള ആകാംക്ഷകൾക്ക് ഇപ്പോൾ അവസാനം കുറിക്കുകയാണ് താരങ്ങൾ തന്നെ.
അശ്വിനെ രാജസ്ഥാൻ റോയൽസ് ടീമിലേക്ക് സ്വാഗതം ചെയ്യുകയാണ് ഇപ്പോൾ ബട്ട്ലർ തന്നെ. സോഷ്യൽ മീഡിയയിൽ ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോയിൽ അശ്വിനെ വെൽക്കം ചെയ്ത ബട്ട്ലർ ഇപ്രകാരം പറഞ്ഞു. “ഹായ് അശ്വിൻ ഞാനാണ്, ജോസാണ്, നീ വിഷമിക്കേണ്ട ഞാൻ ഇപ്പോൾ ഇവിടെ ക്രീസിനുള്ളിൽ തന്നെയാണ് റോയൽസിന് വേണ്ടി പിങ്ക് ജേഴ്സിയിൽ നിന്നെ ഉടനെ കാണാൻ കാത്തിരിക്കുന്നു. കൂടാതെ നീയുമായി രാജസ്ഥാൻ റോയൽസ് ടീം ഡ്രസ്സിംഗ് റൂം പങ്കിടാനും ഞാൻ വളരെ അധികം ആഗ്രഹിക്കുന്നു.”
നേരത്തെ രാജസ്ഥാൻ റോയൽസ് ടീം തന്നെ ലേലത്തിൽ തിരഞ്ഞെടുത്ത ശേഷം രാജസ്ഥാൻ ടീമിനും കൂടാതെ ഉടമസ്ഥർക്കും നന്ദി അറിയിച്ചിരുന്നു രവി അശ്വിൻ വരുന്ന മൂന്ന് വർഷം എല്ലാ നൽകാനായി താൻ റെഡിയെന്നും പറന്നിരുന്നു. കൂടാതെ ബട്ട്ലർക്കൊപ്പം കളിക്കാൻ താനും കാത്തിരിക്കുന്നു എന്നാണ് അശ്വിൻ പറയുന്നത്.