ക്യാപ്റ്റനെ സെറ്റാക്കി പഞ്ചാബ് :കൂടെ ഫാസ്റ്റ് ബൗളിംഗ് സ്റ്റാറും

images 2022 02 13T084531.704

ഐപിൽ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാനായി കഴിയാത്ത ഒരു ടീമാണ് പഞ്ചാബ് കിങ്‌സ്. എങ്കിലും ലേലത്തിൽ എക്കാലത്തും മികച്ച ഒരുപിടി താരങ്ങളെ തങ്ങളുടെ സ്‌ക്വാഡിലേക്ക് എത്തിക്കാൻ പഞ്ചാബ് കിങ്‌സ് ടീമിന് സാധിക്കാറുണ്ട്.ഇത്തവണ മെഗാ താരലേലത്തിലേക്ക് എത്തുമ്പോൾ മികച്ച ഒരുപിടി ഇന്ത്യൻ താരങ്ങൾ എന്നുള്ള ലക്ഷ്യമാണ് പഞ്ചാബ് ടീമിന്റെ ഉടമകൾ പങ്കുവെച്ചത്.

ലേലത്തിന്റെ ഒന്നാം ദിനം ആ നീക്കം പഞ്ചാബ് കിങ്‌സ് ടീമിൽ നിന്നും കാണാനും സാധിച്ചു. സ്റ്റാർ ഓപ്പണർ ശിഖർ ധവാനെ സ്‌ക്വാഡിലേക്ക് വിളിച്ചെടുത്ത പഞ്ചാബ് കിങ്‌സ് ടീം മുൻ താരം ലോകേഷ് രാഹുലിനൊരു പെർഫെക്ട് പകരക്കാരനെ കൂടി കണ്ടെത്തി കഴിഞ്ഞു. ഒന്നാം ദിനം സൗത്താഫ്രിക്കൻ പേസർ റബാഡക്കായി വാശിയെറിയ ലേലം നടന്നെങ്കിൽ പോലും താരത്തെയും സ്വന്തമാക്കാൻ പഞ്ചാബ് ടീമിന് സാധിച്ചു.

നേരത്തെ മായങ്ക് അഗർവാൾ, പേസർ അർഷദീപ് സിംഗ് തുടങ്ങിയവരെ മാത്രം ലേലത്തിന് മുൻപായി ടീമിൽ നിലനിർത്തിയ പഞ്ചാബ് കിങ്‌സ് ഒരു ഇന്ത്യൻ നായകനെ കൂടി സ്‌ക്വാഡിൽ എത്തിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിരുന്നു. ലേലത്തിൽ 8.25 കോടി രൂപക്ക് ധവാനെ സ്വന്തമാക്കിയ പഞ്ചാബ് 9.25 കോടി രൂപക്കാണ് റബാഡയെ ടീമിൽ നേടിയെടുത്തത്.കൂടാതെ ടോപ് ഓർഡർ ബാറ്റിംഗിന് പ്രാധാന്യം നൽകാൻ ജോണി ബെയർസ്റ്റോയെയും പഞ്ചാബ് മെഗാ ലേലത്തിൽ വിളിച്ചെടുത്തു. മായങ്ക് അഗർവാൾ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ മടി കാണിച്ചാൽ ശിഖർ ധവാൻ പഞ്ചാബ് ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുമെന്ന് ചില സൂചനകൾ ഉടമസ്ഥർ നൽകി കഴിഞ്ഞു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

എന്നാൽ ലേലത്തിൽ ചില ആഭ്യന്തര താരങ്ങൾക്കായി വലിയ വാശിയോടെ വിളിക്കുന്ന പഞ്ചാബ് കിങ്‌സ് ടീമിനെ കാണാൻ സാധിച്ചു.ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ അടക്കം വെടിക്കെട്ട് ബാറ്റിങ് പ്രകടനത്താൽ തിളങ്ങിയ ഷാരൂഖ് ഖാൻ 9 കോടി രൂപ നേടിയാണ് വീണ്ടും പഞ്ചാബ് ടീമിലേക്ക് എത്തുന്നത്.രാഹുൽ ചഹാർ, ഹർപ്രീത് ബ്രാർ,ജിതേഷ് ശർമ്മ, ഇഷാൻ പോറൽ തുടങ്ങിയ യുവ താരങ്ങളും പഞ്ചാബ് ടീമിലേക്ക് സ്ഥാനം നേടി. ഒന്നാം ദിനം ലേലം അവസാനിക്കുമ്പോൾ 28.65 കോടി രൂപയാണ് പഞ്ചാബ് കിങ്‌സ് ടീമിന്റെ കൈവശം അവശേഷിക്കുന്നത്.

Scroll to Top