ആധുനിക കാലത്ത് ടി20 ഫോർമാറ്റ് അതിവേഗം വളരുകയാണ്. പുതിയ ലീഗുകള്‍ അനുദിനം വന്നുകൊണ്ടിരിക്കുകയാണ്. വന്‍ ഹിറ്റായി മാറിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികളുടെ ഉടമകള്‍ മറ്റ് ലീഗിലും സാന്നിധ്യം അറിയിക്കുകയാണ്. ILT20, SA20, കരീബിയൻ പ്രീമിയർ ലീഗ്, മേജർ ലീഗ് ക്രിക്കറ്റ് എന്നിവയിൽ IPL ഉടമകൾക്ക് സാന്നിധ്യമുണ്ട്.
ഐപിഎൽ ഉടമകൾ അവരുടെ എല്ലാ ഫ്രാഞ്ചൈസികൾക്കായി കളിക്കാന്‍ താരങ്ങളെ വമ്പന്‍ തുകയ്ക്ക് നിര്‍ബന്ധിക്കുകയാണ്. തങ്ങളുടെ ടീമുകൾക്കുമായി കളിക്കാനും അവരുടെ ദേശീയ കരാർ ഉപേക്ഷിക്കാനും കളിക്കാരോട് ആവശ്യപ്പെടുന്ന കരാറുകള്‍ ടീമുകള്‍ തയ്യാറാക്കുകയാണ്.
രാജസ്ഥാൻ റോയൽസ് തങ്ങളുടെ സ്റ്റാർ ബാറ്റർ ജോസ് ബട്ട്‌ലറിന് രാജസ്ഥാന്‍ റോയല്‍സിനായും അതേ മാനേജ്‌മെന്റിന്റെ മറ്റ് ടീമുകൾക്കുമായി കളിക്കാൻ നാല് വർഷത്തെ കരാർ വാഗ്ദാനം ചെയ്യാൻ പദ്ധതിയിടുകയാണ്. നിലവിൽ, ജോസ് ബട്ട്ലര്‍ IPL-ൽ രാജസ്ഥാനും SA20-ൽ പാൾ റോയൽസിനും വേണ്ടിയാണ് കളിക്കുന്നത്.
കരാർ ഒപ്പിടുന്നതിലൂടെ, ബട്ട്‌ലർ തന്റെ അന്താരാഷ്ട്ര കരാർ ഉപേക്ഷിക്കുകയും ഇംഗ്ലണ്ടിനായി കളിക്കാന്‍ രാജസ്ഥാന്‍ മാനേജ്‌മെന്റിന്റെ അനുമതി തേടുകയും വേണം. 4 വർഷത്തേക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബട്ട്‌ലറെ കൂടാതെ, മുംബൈ ഇന്ത്യര്‍സ് ജോഫ്ര ആർച്ചറിനോട് സമാനമായ ഒരു നിർദ്ദേശം അവതരിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.