ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റിംഗിനയക്കപ്പെട്ടു. 3 മാറ്റങ്ങളുമായാണ് സഞ്ചു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് എത്തിയത്. കരുണ്‍ നായര്‍, ട്രെന്‍റ് ബോള്‍ട്ട്, മക്കോയ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ശിവം മാവിയാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിലെ ഏക മാറ്റം.
രാജസ്ഥാന്‍ റോയല്‍സിനായി ജോസ് ബട്ട്ലറും ദേവ്ദത്ത് പഠിക്കലുമാണ് ഓപ്പണ്‍ ചെയ്തത്. ഉമേഷ് യാദവിന്‍റെയും ശിവം മാവിയുടേയും ആദ്യ ഓവറുകള്‍ കരുതലോടെ തുടങ്ങിയ ജോസ് ബട്ട്ലര്‍ മൂന്നാം ഓവറിലാണ് ഗിയര്‍ മാറ്റിയത്. ആദ്യ പന്ത് ഫോറടിച്ചപ്പോള്‍ രണ്ടാം പന്ത് ജോസ് ബട്ട്ലര്‍ പറത്തിയത് 100 മീറ്റര്‍ സിക്‌സ്.
ഓവറിലെ അവസാന പന്തില്‍ 4 റണ്ണാണ് ജോസ് ബട്ട്ലറും ദേവ്ദത്ത് പഠിക്കലും ചേര്‍ന്ന് ഓടിയെടുത്തത്. ബൗണ്ടറിയിലേക്ക് പോയ പന്ത് വളരെ പ്രയാസപ്പെട്ടാണ് വെങ്കടേഷ് അയ്യര്‍ രക്ഷപ്പെടുത്തിയത്. സഹായിക്കാന്‍ എത്തിയ നിതീഷ് റാണ് സ്ട്രൈക്ക് എന്‍ഡിലേക്ക് എറിഞ്ഞു.
ഷീല്‍ഡണ്‍ ജാക്സണ്‍ പന്ത് സ്റ്റംപില്‍ കൊള്ളിക്കും മുന്‍പ് ജോസ് ബട്ട്ലര്‍ ഡൈവ് ചെയ്ത് ക്രീസില്‍ എത്തിയിരുന്നു.
Rajasthan Royals (Playing XI): Jos Buttler, Devdutt Padikkal, Sanju Samson(w/c), Karun Nair, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Obed McCoy, Yuzvendra Chahal
Kolkata Knight Riders (Playing XI): Venkatesh Iyer, Aaron Finch, Shreyas Iyer(c), Nitish Rana, Andre Russell, Sheldon Jackson(w), Sunil Narine, Pat Cummins, Shivam Mavi, Umesh Yadav, Varun Chakaravarthy