ചെറിയ വലിയ വെടിക്കെട്ട് ! തകര്‍പ്പന്‍ ഇന്നിംഗ്സുമായി സഞ്ചു സാംസണ്‍

Sanju samson smooth six scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു കൂറ്റന്‍ സ്കോര്‍. മത്സരത്തില്‍ മൂന്നാമതായാണ് ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ ബാറ്റ് ചെയ്യാന്‍ എത്തിയത്. മികച്ച ഫോമില്‍ തുടരുന്ന ജോസ് ബട്ട്ലറിനു മികച്ച പിന്തുണ നല്‍കിയ താരം പിന്നീട് ആക്രമണത്തില്‍ പങ്കു ചേര്‍ന്നു. 19 പന്തില്‍ 38 റണ്‍സാണ് സഞ്ചു നേടിയത്. 3 ഫോറും 2 സിക്സുമാണ് സഞ്ചുവിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.

മത്സരത്തില്‍ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ കൂറ്റന്‍ സിക്സിനു പറത്തിയിരുന്നു. എന്നാല്‍ റണ്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സഞ്ചു സാംസണ്‍ പുറത്തായി. ആന്ദ്രേ റസ്സലിനെ കൂറ്റന്‍ സിക്സിനു പറത്താനുള്ള ശ്രമത്തിനിടെ ബൗണ്ടറിയരികില്‍ ശിവം മാവി പിടികൂടി.

ജോസ് ബട്ട്ലറുമൊത്ത് 34 പന്തില്‍ 67 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. സീസണില്‍ ഇതുവരെ 155 റണ്‍സാണ് മലയാളി താരം നേടിയിരിക്കുന്നത്. 55(27) 30(21) 8(8) 13(12) 11(11) എന്നിങ്ങനെയാണ് മുന്‍ മത്സരങ്ങളില്‍ സഞ്ചുവിന്‍റെ പ്രകടനം.

Rajasthan Royals (Playing XI): Jos Buttler, Devdutt Padikkal, Sanju Samson(w/c), Karun Nair, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Obed McCoy, Yuzvendra Chahal

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

Kolkata Knight Riders (Playing XI): Venkatesh Iyer, Aaron Finch, Shreyas Iyer(c), Nitish Rana, Andre Russell, Sheldon Jackson(w), Sunil Narine, Pat Cummins, Shivam Mavi, Umesh Yadav, Varun Chakaravarthy

Scroll to Top