ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്സ് ഹൈദരബാദ് പോരാട്ടത്തില്‍ ടോസ് നേടിയ ഹൈദരബാദ് രാജസ്ഥാനെ ബാറ്റിംഗിനയച്ചു. രാജസ്ഥാനായി ഓപ്പണിംഗ് ഇറങ്ങിയത് ജയ്സ്വാളും ജോസ് ബട്ട്ലറും ചേര്‍ന്നാണ്. ബാറ്റിംഗ് പിച്ചില്‍ മനോഹരമായ തുടക്കമാണ് ഇരുവരും ചേര്‍ന്ന് നല്‍കിയത്.
രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി കണ്ടെത്തി ജയസ്വാള്‍ തന്‍റെ നയം വ്യക്തമാക്കിയിരുന്നു. ഭുവനേശ്വര്‍ കുമാറിനെ സിക്സിന് പറത്തിയാണ് ജോസ് ബട്ട്ലര്‍ തുടക്കമിട്ടത്. വാഷിങ്ങ്ടണ്‍ സുന്ദറിനെ തുടര്‍ച്ചയായി രണ്ട് സിക്സിന് പറത്തിയ ഇംഗ്ലണ്ട് താരം നടരാജനെയും ഫാറൂഖിയേയും ബൗണ്ടറികള്‍ നേടി.
പവര്‍പ്ലേയിലെ അവസാന ഓവറിലാണ് താരം പുറത്തായത്. 20 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ താരം 54 റണ്‍സെടുത്താണ് പുറത്തായത്. ജോസ് ബട്ട്ലര്‍ പുറത്താകുമ്പോള്‍ ടീം സ്കോര്‍ 85 ല്‍ എത്തിയിരുന്നു. 7 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിംഗ്സ്.
കഴിഞ്ഞ സീസണില്‍ ഓറഞ്ച് ക്യാപ്പ് ജേതാവായിരുന്നു ജോസ് ബട്ട്ലര്‍. 17 ഇന്നിംഗ്സില്‍ നിന്നും 863 റണ്‍സ് നേടി രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.