തുറുപ്പുചീട്ടായി ടീമിലേക്ക് സഞ്ജു സാംസൺ മതിയെന്ന് ജോസ് ബട്ലർ

ഇംഗ്ലണ്ട് സൂപ്പർ താരം ജോസ് ബട്ലർ ദക്ഷിണാഫ്രിക്കൻ ട്വൻ്റി-20 ലീഗിൽ രാജസ്ഥാൻ റോയൽസ് ഉടമകളായ പാൾസ് റോയൽസ് ടീമിലാണ് നിലവിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഡേവിഡ് മില്ലരാണ് ടീമിനെ നയിക്കുന്നത്. ടീമിൽ ജേസൺ റോയ്, തബ്രിസ് ഷംസി, ഒയിൻ മോർഗൻ, ലുങ്കി എങ്കിടി എന്നീ പ്രമുഖ താരങ്ങളും ഉണ്ട്.

ദക്ഷിണാഫ്രിക്കൻ ലീഗിലേക്ക് തുറുപ്പുചീട്ടായി രണ്ടുപേരെ കൊണ്ടുവന്നാൽ ആരൊക്കെയാകും തിരഞ്ഞെടുക്കുക എന്നത് കഴിഞ്ഞദിവസം പാൾ റോയൽസ് പുറത്തിറക്കിയ ഒരു വീഡിയോയിൽ ജോസ് ബട്ട്ലറോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ബട്‌ലർ പറഞ്ഞത് മലയാളി സൂപ്പർ താരം സഞ്ജു സാംസണിൻ്റെ പേരായിരുന്നു. ബെൻ സ്റ്റോക്സിനെ ആയിരിക്കും സഞ്ജുവിന് പുറമേ ടീമിൽ എത്തിക്കുക എന്നും ബട്ലർ പറഞ്ഞു.

images 2023 01 12T195722.785


ബട്ലറുടെ ഈ മറുപടി രാജസ്ഥാൻ റോയൽസും തങ്ങളുടെ പേജിൽ പങ്കുവെച്ചിട്ടുണ്ട്. അതുമാത്രമല്ല പരിക്കിൽ നിന്നും മോചിതനായി ജോഫ്ര ആർച്ചർ ടീമിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”കുറച്ച് നാളുകളായി പരിക്ക് മൂലം ജോഫ്ര ആർച്ചർ ടീമിന് പുറത്തായിരുന്നു.

എന്നെ ഇംഗ്ലണ്ട് ടീമിൻ്റെ നായകൻ എന്ന നിലയിൽ ഉത്തേജിപ്പിക്കുന്നതാണ് അദ്ദേഹത്തിൻ്റെ തിരിച്ചുവരവ്.
മത്സരങ്ങളുടെ ഗതി മാറ്റാൻ കഴിവുള്ള എക്സ് ഫാറ്റർ താരങ്ങളിൽ ഒരാളാണ് ആർച്ചർ. വളരെ വലിയ കാര്യമാണ് ആർച്ചർ വീണ്ടും കളിച്ചു തുടങ്ങി എന്നത്.”- ബട്ലർ പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് ബട്ലറുടെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.

Previous article2016 ല്‍ ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി സ്ഥാനം ലഭിക്കാന്‍ കോഹ്ലി ആഗ്രഹിച്ചു. വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ്ങ് കോച്ച്
Next articleരഞ്ജി ട്രോഫിയില്‍ കേരളത്തിനു കൂറ്റന്‍ വിജയം. ജലജ് സക്സേനക്ക് മുന്നില്‍ വമ്പന്‍മാര്‍ വീണു.