വമ്പന്‍ തിരിച്ചുവരവുമായി ജൊഫ്രാ ആര്‍ച്ചര്‍. ഇംഗ്ലണ്ടിനു 59 റന്‍സ് വിജയം.

jofra archer 6 wickets

ഡേവിഡ് മലാന്‍റെയും ജോസ് ബട്ട്ലറുടേയും സെഞ്ചുറിയും പരിക്കില്‍ നിന്നും തിരിച്ചെത്തിയ ജൊഫ്രാ ആര്‍ച്ചറുടെ 6 വിക്കറ്റിന്‍റെയും കരുത്തില്‍ സൗത്താഫ്രിക്കകെതിരെ ഇംഗ്ലണ്ടിനു 59 റണ്‍സ് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 347 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക 287 റണ്ണിനു എല്ലാവരും പുറത്തായി.

Jofra six

ഇതോടെ മൂന്നാം ഏകദിനത്തില്‍ ആശ്വാസ വിജയം നേടാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു. ആദ്യ രണ്ട് മത്സരവും വിജയിച്ച് സൗത്താഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു. സൗത്താഫ്രിക്കന്‍ നിരയില്‍ 80 റണ്‍സുമായി ക്ലാസന്‍ ടോപ്പ് സ്കോററായി. റീസെ ഹെന്‍റിക്ക്സ് (52) അര്‍ധസെഞ്ചുറി നേടി. പരിക്ക് ഭേദപ്പെട്ട് തിരിച്ചെത്തിയ ആര്‍ച്ചര്‍, കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

353645

9 ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് താരത്തിന്‍റെ ഈ നേട്ടം. 3 വിക്കറ്റ് ആദില്‍ റഷീദും 1 വിക്കറ്റ് ക്രിസ് വോക്സും പിഴുതു.

353610

നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സൗത്താഫ്രക്ക ഇംഗ്ലണ്ടിനെ ഒരു ഘട്ടത്തില്‍ 14 ന് 3 എന്ന നിലയില്‍ എത്തിച്ചിരുന്നു. പിന്നീട് നാലാം വിക്കറ്റില്‍ ഡേവിഡ് മലാനും (114 പന്തില്‍ 118) ജോസ് ബട്ട്ലറും (127 പന്തില്‍ 131) ചേര്‍ന്ന് 232 റണ്‍സ് കൂട്ടിചേര്‍ത്തു. അവസാന നിമിഷങ്ങളില്‍ 23 പന്തില്‍ 2 ഫോറും 4 സിക്സുമായി മൊയിന്‍ അലി 41 റണ്‍സ് അടിച്ച് സ്കോര്‍ ഉയര്‍ത്തി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top