വരുന്ന സീസൺ ഐപിഎല്ലിനൊരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയേകി ഇംഗ്ലണ്ട് സ്റ്റാർ പേസ് ബൗളർ ജോഫ്ര ആർച്ചറുടെ പരിക്ക് .രാജസ്ഥാന്‍ ടീമിലെ താരമായ ജോഫ്ര അര്‍ച്ചര്‍ ഇത്തവണ ഐപിഎല്ലിന് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈമുട്ടിലെ പരുക്ക് കുറച്ച് നാളായി ഇംഗ്ലണ്ട് താരത്തെ അലട്ടുന്നുണ്ടായിരുന്നു. പരിക്കിനെ വകവെക്കാതെ ഇന്ത്യക്ക് എതിരായ ടി:20 പരമ്പരയിൽ എല്ലാ മത്സരങ്ങളും കളിച്ച താരത്തെ 23ന് ആരംഭിക്കുന്ന ഇന്ത്യക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ടിൽ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .
ഒരുപക്ഷേ പരിക്ക് പൂർണ്ണമായി ഭേദമാകാതെ ഐപിഎല്ലില്‍ കളിച്ചാല്‍ പിന്നീട് വരാനിരിക്കുന്ന ആഷസ് പരമ്പരയും ട്വന്റി 20 ലോകകപ്പും താരത്തിന് നഷ്ടമായേക്കും.അതിനാൽ തന്നെ ഇതൊഴിവാക്കാന്‍ വേണ്ടി ഐപിഎല്ലില്‍നിന്ന് താരം പൂർണ്ണമായി വിട്ടുനിന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഇംഗ്ലീഷ് ടീം ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും നടത്തിയിട്ടില്ല . അടുത്ത ഏപ്രിൽ മാസം ഒമ്പതിനാണ് ഐപിൽ പതിനാലാം സീസൺ തുടക്കമാകുന്നത്.
നേരത്തെ അഞ്ചാം ടി:20 മത്സര ശേഷം ഇംഗ്ലണ്ട് നായകൻ ഇയാൻ മോർഗൻ ആർച്ചറുടെ പരിക്കിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു .”മിക്ക ബൗളര്‍മാര്‍ക്കും പരിക്കുണ്ട്. എന്നാല്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് താരങ്ങള്‍ പറയുന്നത് ആർച്ചറുടെ കൈമുട്ടിനേറ്റ പരിക്കാണ് തിരിച്ചടി .പരിക്ക് ഗുരുതരമെങ്കിൽ അദ്ദേഹം ഏകദിന പരമ്പര കളിക്കില്ല .ആര്‍ച്ചറുടെ പരിക്കിന്റെ കാര്യത്തില്‍ ഈ ദിവസങ്ങളില്‍ തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തത വരുത്തും “മോർഗൻ വെളിപ്പെടുത്തി .നേരത്തെ ഇക്കഴിഞ്ഞ ഐപിൽ സീസണിൽ താരം രാജസ്ഥാൻ ടീമിനായി 14 മത്സരങ്ങളിൽ 20 വിക്കറ്റ് വീഴ്ത്തിയിരുന്നു .