ഇംഗ്ലണ്ടിനെ വീഴ്ത്തി ഹിറ്റ്മാൻ : കുട്ടിക്രിക്കറ്റിൽ റൺവേട്ടയിൽ കോഹ്‌ലിക്ക് പിന്നാലെ രോഹിത്

Indias Rohit Sharma bats during the fourth Twenty20 cricket AP

ഇംഗ്ലണ്ടിനെതിരായ അവസാന ടി:20യിൽ ഇന്ത്യൻ വിജയത്തിന് അടിത്തറ
പാകിയത്  ഓപ്പണർ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് . നായകൻ കോഹ്ലിക്കൊപ്പം ബാറ്റിങ്ങിനിറങ്ങിയ താരം ആദ്യ ഓവർ  മുതലേ തന്റെ സ്വതസിദ്ധമായ ഷോട്ടുകളോടെ കളം നിറഞ്ഞു .34 പന്തിൽ 4 ഫോറും 5 സിക്സറുകളും പായിച്ച ഹിറ്റ്മാൻ 64 റൺസ് അടിച്ചെടുത്തു .മത്സരത്തിൽ ഒട്ടേറെ ടി:20 റെക്കോർഡുകളും താരം സ്വന്തം പേരിലാക്കി .

മത്സരത്തിൽ 64 റൺസെടുത്ത രോഹിത്
ഇതോടെ ടി20യിലെ റണ്‍വേട്ടക്കാരില്‍ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് എത്തി .
ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പിന്തള്ളിയാണ് രോഹിത്  ശർമ്മ അന്താരാഷ്ട്ര ടി20യിലെ റൺവേട്ടക്കാരുടെ   പട്ടികയിൽ രണ്ടാമനായത്ഇനി നായകന്‍ വിരാട് കോലി മാത്രമേ  രോഹിത്തിന്റെ  മുന്നിലുളളൂ . അന്താരാഷ്ട്ര ടി:20യിൽ 2839 റണ്‍സോടെയായിരുന്നു നേരത്തേ ഗുപ്റ്റില്‍ രണ്ടാംസ്ഥാനുണ്ടായിരുന്നത്. ഇതാണ് രോഹിത്  ഇന്നലത്തെ മത്സരത്തിൽ മറികടന്നത് . ഇപ്പോള്‍ 111 ടി20കളില്‍ നിന്നും 2864 റണ്‍സ്  അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. നാല്  സെഞ്ച്വറികളും 22 ഫിഫ്റ്റികളും രോഹിത് ടി:20 കരിയറിൽ നേടിയിട്ടുണ്ട് .നാല് സെഞ്ചുറികൾ 3 ഫോർമാറ്റിലും നേടിയ ഏക താരവും രോഹിത് ശർമയാണ് .

See also  ഇന്ത്യ 477 റൺസിന് പുറത്ത്. 259 റൺസിന്റെ കൂറ്റൻ ലീഡ്. ഇംഗ്ലണ്ട് ദുരിതത്തിൽ.

അതേസമയം മറ്റൊരു സിക്സർ റെക്കോർഡ് കൂടി രോഹിത് നേടി .അഞ്ചാം ടി20യില്‍ ഇംഗ്ലണ്ട് ബൗളിംഗ് നിരക്ക് എതിരെ 5 സിക്‌സറുകള്‍ രോഹിത്  ശർമ്മ അടിച്ചിരുന്നു . ഇതോടെ ടി:20  കരിയറിൽ  ഇംഗ്ലണ്ടിനെതിരേ ടി20യില്‍ 2 തവണ അഞ്ചു സിക്‌സറുകള്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമായി  മാറിയിരിക്കുകയാണ്. ഇതിനു മുമ്പ് 2018ലായിരുന്നു രോഹിത് ഇംഗ്ലണ്ടിനെതിരേ അഞ്ചു സിക്‌സറുകള്‍ നേടിയത്. ടി20യില്‍ ഇംഗ്ലണ്ടിനെതിരേ ഒരു ടി:20 മത്സരത്തിൽ ഏറ്റവും  കൂടുതല്‍ സിക്‌സറുകള്‍ പായിച്ച ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ യുവരാജ് സിങാണ് (ഏഴു സിക്‌സര്‍) ഒന്നാമത് . സുരേഷ് റെയ്‌ന, കെഎല്‍ രാഹുല്‍, രോഹിത് എന്നിവര്‍ മുൻപ്  അഞ്ചു വീതം സിക്സറുകൾ നേടി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് .

ടി20യില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന   തന്റെ റെക്കോർഡിന് കരുത്ത് പകരുവാൻ  രോഹിത് ശര്‍മക്ക് കഴിഞ്ഞു. ടി20യില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങി രോഹിത് നേടുന്ന 16ാമത്തെ അര്‍ധ സെഞ്ച്വറിയാണിത്.11 അർദ്ധ സെഞ്ചുറികൾ ആദ്യം ബാറ്റ് ചെയ്യവേ നേടിയ മുഹമ്മദ് ഹഫീസാണ്‌ പട്ടികയിൽ രണ്ടാമത് .

Scroll to Top