അവന് ഒരവസരം കൂടി കൊടുക്കണം.ആഗ്രഹവുമായി ഗൗതം ഗംഭീര്‍

indian cricket team

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ അവസാന ടി20 മത്സരത്തില്‍ 36 റണ്‍സിന്‍റെ വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അഞ്ചാം മത്സരത്തില്‍ ഫോമില്ലലാത്ത കെല്‍ രാഹുലിനെ ഒഴിവാക്കി ബോളര്‍ നടരാജനെ ആറാം ബോളറായി എത്തിച്ചിരുന്നു. അതുപോലെ ക്യാപ്റ്റന്‍ വീരാട് കോഹ്ലി സ്വയം പ്രമോട്ട് ചെയ്ത് ഓപ്പണിംഗില്‍ എത്തുകയും ഇന്ത്യക്കായി തകര്‍പ്പന്‍ തുടക്കം നല്‍കുകയും ചെയ്തു. 20 ഓവറില്‍ 224 റണ്‍സ് നേടിയ ഇന്ത്യ, ആറു ബോളറുമായി വിജയലക്ഷ്യം പ്രതിരോധിച്ചു.

എന്നാല്‍ കെല്‍ രാഹുലിനെ ഒഴിവാക്കിയതില്‍ മുന്‍ താരമായ ഗൗതം ഗംഭീര്‍ വിയോജിപ്പ് രേഖപ്പെടുത്തി. പരമ്പരയില്‍ കളിച്ച നാലു മത്സരങ്ങളില്‍ 1,0,0,14 എന്നിങ്ങിനെയായിരുന്നു രാഹുലിന്‍റെ സ്കോര്‍. ടീമില്‍ ഉള്‍പ്പെടുത്തി അവസരം കൊടുത്താല്‍ മാത്രമാണ് ഫോം കണ്ടെത്താനാകൂ എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറയുന്നത്. വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ അവസരം കൊടുക്കണം എന്നും, അതുവഴി മികച്ച പ്രകടനം നടത്താന്‍ ആത്മവിശ്വാസം ലഭിക്കുകയും, നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കുകയും ചെയ്യാം

KL Rahul

6 ബോളറുമായി മത്സരത്തിനിറങ്ങിയ ഇന്ത്യയെ പ്രശംസിക്കാനും ഗംഭീര്‍ മറന്നില്ലാ. ” ഇന്ത്യ ആറു ബോളറുമായാണ് പോയത്. ഇതിനോട് ഞാന്‍ യോജിക്കുന്നുണ്ട്. ഇന്ത്യ എല്ലായ്പ്പോഴും ഒരു ബോളര്‍ കുറവിലാണ് കളിച്ചുകൊണ്ടിരുന്നത്. കെല്‍ രാഹുലിനെ ഒഴിവാക്കി ഒരു ബോളറെ തിരഞ്ഞെടുക്കുക എന്നതായിരുന്നു ഒരു പോംവഴി. പക്ഷേ അവര്‍ രാഹുലിന് ഒരു മത്സരം കൂടി നല്‍കണമായിരുന്നു ” ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.

See also  ജേസണ്‍ റോയ് പിന്‍മാറി. പുതിയ താരത്തെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ചൊവാഴ്ച്ച നടക്കും. പകല്‍ – രാത്രി മത്സരങ്ങളാണ് ഒരുക്കിയട്ടുള്ളത്. പരമ്പരയിലെ എല്ലാ മത്സരവും പൂനെയിലാണ് നടക്കുന്നത്.

Scroll to Top