ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒരു ഫാസ്റ്റ് ബൗളറായി അറിയപ്പെടുന്ന താരമാണ് ഇംഗ്ലണ്ട് സ്റ്റാർ പേസർ ജോഫ്ര ആർച്ചർ.ഗുരുതരമായ പരിക്ക് കാരണം ആർച്ചർ കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റിൽ നിന്നും വളരെ പൂർണ്ണമായി വിട്ടുനിൽക്കുകയാണ്.ഇത്തവണത്തെ ഐപിൽ പോലും കളിക്കാതിരുന്ന താരം എന്നാകും പരിക്കിൽ നിന്നും പൂർണ്ണമായി മോചിതനവുക എന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് പ്രേമികളുടെയും ടീം മാനേജ്മെന്റിനെയും ആകാംക്ഷക്കിടയിൽ സന്തോഷ വാർത്ത നൽകി ജോഫ്ര ആർച്ചർ വീണ്ടും തന്റെ പരിശീലനം ആരംഭിച്ചു.കൈമുട്ടിനാണ് താരത്തിന് പരിക്കേറ്റതും ശസ്ത്രകിയക്ക് വിധേയനായതും. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വരാനിരിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാനെതിരായ പരമ്പരയിൽ ജോഫ്ര ആർച്ചർ കളിക്കില്ലായെന്ന് ഉറപ്പാണ് എങ്കിലും ഇന്ത്യക്ക് എതിരെ ഓഗസ്റ്റിൽ ആരംഭിക്കുന്ന 5 മത്സര ടെസ്റ്റ് പരമ്പര താരം കളിക്കുമോയെന്നതിൽ ആകാംക്ഷയോടെ നോക്കുകയാണ് ഇന്ത്യൻ ടീം ആരാധകരും.ഇന്ത്യക്ക് എതിരെ മികച്ച റെക്കോർഡുള്ള ആർച്ചർ ഇംഗ്ലണ്ടിലെ സ്വിങ്ങ് സാഹചര്യങ്ങളിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന് വളരെയേറെ വെല്ലുവിളിയാകുമെന്നതിൽ സംശയമില്ല. ഈ വർഷം ടി :20 ലോകകപ്പും ആഷസ് പരമ്പരയും നടക്കുവാനിരിക്കെ ആർച്ചർ പരിക്ക് മാറി ടീമിലേക്ക് വരുന്നത് ഇംഗ്ലണ്ട് ബൗളിംഗ് നിരക്കും ഊർജം നൽകും.
എന്നാൽ ജോഫ്ര ആർച്ചറിന്റെ പരിക്ക് വളരെയേറെ തിരിച്ചടി സമ്മാനിച്ചത് ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിനെയാണ്. പരിക്കേറ്റ താരം ഐപിഎല്ലിന്റെ പതിനാലാം സീസൺ കളിക്കില്ലായെന്ന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. പരിക്ക് മാറി താരം ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചാൽ അത് ടീമിന്റെ ശക്തി വർധിക്കുവാൻ ഏറെ സഹായിക്കുമെന്നാണ് രാജസ്ഥാൻ ആരാധകരും വിശ്വസിക്കുന്നത്. പക്ഷേ അവശേഷിക്കുന്ന ഐപിൽ മത്സരങ്ങൾ കളിക്കുവാൻ ഇംഗ്ലണ്ട് താരങ്ങൾ വരില്ല എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ കടുത്ത തീരുമാനം. ബിസിസിഐ ഈ വിഷയത്തിൽ ഇംഗ്ലണ്ട് ബോർഡുമായി സംസാരിക്കുമെന്നാണ് രാജസ്ഥാൻ ടീമിന്റെ പ്രതീക്ഷ .