ഇംഗ്ലണ്ടിനെ സ്പിൻ കെണിയിൽ വീഴ്ത്തുവാൻ ഇന്ത്യക്ക് ഇത്തവണ കഴിയില്ല :മുന്നറിയിപ്പുമായി ആർച്ചർ

ക്രിക്കറ്റ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പരയാണ് അടുത്ത മാസം ആരംഭിക്കുന്ന  ഇന്ത്യ : ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പര .ഇരു ടീമുകളും പരമ്പരക്ക് മുന്നോടിയായായി  തങ്ങളുടെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു . താരങ്ങളെല്ലാം ഇപ്പോൾ ഹോട്ടലിൽ  ക്വാറന്റൈനിലാണ്.

അതേസമയം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക്  ഇത്തവണ  ഇംഗ്ലണ്ടിനെ  കുരുക്കുവാനാവില്ല എന്ന് പറയുകയാണ്  ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. സ്പിന്നര്‍മാരെ  ഏറെ  പിന്തുണക്കുന്ന പിച്ചൊരുക്കി ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ നോക്കിയാല്‍ ഇംഗ്ലണ്ട് നിരയിലും മികച്ച സ്പിന്നര്‍മാരുണ്ടെന്നും ആര്‍ച്ചര്‍  ഇന്ത്യയെ ഓർമിപ്പിച്ചു .

ടെസ്റ്റ് പരമ്പരയില്‍  ഞങ്ങൾ പേസര്‍മാര്‍ക്കും ഏറെ   സഹായം ലഭിക്കുന്ന തരത്തിലുള്ള  പിച്ചാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ച്ചര്‍ പറഞ്ഞു. ഇനി സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണെങ്കിലും അത് ഇന്ത്യൻ ടീമിനെ  മാത്രം  തുണക്കുന്നതായിരിക്കില്ല ഇംഗ്ലീഷ് സ്റ്റാർ പേസർ പ്രത്യാശ പ്രകടിപ്പിച്ചു .

പര്യടനത്തിനായി വരുന്ന ഇംഗ്ലണ്ട് ടീമിലും   മികച്ച നിലവാരമുള്ള സ്പിന്നര്‍മാരുണ്ട് എന്നഭിപ്രായപെട്ട  ആർച്ചർ  പരമ്പരയിൽ  ഇന്ത്യക്കെതിരെ  ശക്തമായ പോരാട്ടം കാഴ്ചവെക്കും എന്നും പറഞ്ഞു .ഇന്ത്യൻ മണ്ണിൽ  പരമ്പര വിജയം  ആഗ്രഹിച്ചു വരുന്ന ഇംഗ്ലീഷ് ടീമിന്റെ വിശ്വസ്ത ബൗളറാണ്  ആർച്ചർ .അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ട് ടീമിനായി മിന്നും പ്രകടമാണ് വലംകയ്യൻ പേസർ കാഴ്ചവെക്കുന്നത് .

നേരത്തെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍   ടീം മാനേജ്മന്റ് വിശ്രമം അനുവദിച്ച ആര്‍ച്ചര്‍ ഇന്ത്യക്കെതിരെ പന്തെറിയാനെത്തും. ആര്‍ച്ചര്‍ക്ക് പുറമെ ബെന്‍ സ്റ്റോക്സ്, റോറി ബേണ്‍സ് എന്നിവര്‍ക്കും ശ്രീലങ്കക്കെതിരായ പരമ്പരയില്‍ വിശ്രമം  അനുവദിച്ചിരുന്നു.

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.

Previous articleസ്വന്തം മണ്ണിൽ വിജയവുമായി പാകിസ്ഥാൻ :ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ 7 വിക്കറ്റ് വിജയം
Next articleസൂപ്പർ താരത്തെ തിരികെ വിളിച്ച് ഇംഗ്ലണ്ട് ടീം : ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ടീമിനൊപ്പം ചേരും