സൂപ്പർ താരത്തെ തിരികെ വിളിച്ച് ഇംഗ്ലണ്ട് ടീം : ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ടീമിനൊപ്പം ചേരും

images 2021 01 30T164530.549


വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ജോണി ബെയ്ർസ്റ്റോയെ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റിനുള്ള ഇംഗ്ലണ്ട്  ടീമിലേക്ക് ഉൾപ്പെടുത്തി. ഫെബ്രുവരി 13ന്  ചെന്നൈയിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുൻപ് ബെയ്ർസ്റ്റോ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് കോച്ച് ഗ്രഹാം തോർപ്  അറിയിച്ചു .

നേരത്തെ ഇന്ത്യൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടെസ്റ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ   ബെയർസ്‌റ്റോ ടീമിലിടം നേടിയിരുന്നില്ല .  ആഴ്ചകൾക്ക് മുൻപ് അവസാനിച്ച ലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം ബെയ്ർസ്റ്റോയ്‌ക്ക് വിശ്രമം നൽകുവാൻ ഇംഗ്ലണ്ട് ക്രിക്കറ്റ്   ടീം  സെലക്ഷൻ കമ്മിറ്റി തീരുമാനം കൈകൊള്ളുകയായിരുന്നു .

എന്നാൽ സ്‌പിന്നർമാക്കെതിരെ നന്നായി കളിക്കുന്ന  ഏഷ്യയിൽ മികച്ച  ബാറ്റിംഗ് റെക്കോർഡ് ഉള്ള  ബെയർസ്റ്റോയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുന്‍ താരങ്ങളായ കെവിൻ പീറ്റേഴ്‌സൺ, നാസർ ഹുസൈൻ തുടങ്ങിയർ ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയിൽ നടന്ന പരമ്പരയിൽ നായകൻ  ജോ റൂട്ട് കഴിഞ്ഞാൽ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്  താരം  ആയിരുന്നു. 

ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ആദ്യ ടെസ്റ്റിന് മുന്നോടിയായി  ചെന്നൈ എയർപോർട്ടിൽ  ഇരു  ടീമിലെയും അംഗങ്ങൾ ഇപ്പോൾ  ക്വാറന്‍റീനിലാണ്. ഐപിഎല്ലിന് സമാനമായ ബയോ-ബബിള്‍ സൗകര്യമാണ് ബിസിസിഐ  ഒരുക്കിയിരിക്കുന്നത്. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ  നാട്ടിൽ നടക്കുന്ന ഈ ടെസ്റ്റ് പരമ്പര. 

See also  "ബട്ലർ കളി ജയിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ അത്ഭുതപ്പെട്ടേനെ"- പ്രശസയുമായി ബെൻ സ്റ്റോക്സ്.

പുതുക്കിയ ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്, ജോണി ബെയ്ർസ്റ്റോ. 

Scroll to Top