സ്വന്തം മണ്ണിൽ വിജയവുമായി പാകിസ്ഥാൻ :ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ 7 വിക്കറ്റ് വിജയം

14  വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം പാക്കിസ്ഥാനില്‍  ഒരു ടെസ്റ്റ്  മത്സരം  കളിക്കുവാനിറങ്ങിയ  ദക്ഷിണാഫ്രിക്ക
ടീമിന് തോല്‍വിയോടെ തുടക്കം . ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍  വിക്കറ്റിന്റെ മിന്നും  വിജയവുമായാണ് പാക്കിസ്ഥാന്‍ ടീം  പരമ്പരയില്‍ മുന്നിലെത്തിയത്. 
സ്കോര്‍ ദക്ഷിണാഫ്രിക്ക 220, 245  പാക്കിസ്ഥാന്‍ 378, 90/3.

അതേസമയം നായകനായി കന്നി 
ടെസ്റ്റ് കളിച്ച  ബാബര്‍ അസമിന് വിജയത്തോടെ തന്റെ ടീമിനെ പരമ്പരയിൽ മുന്നിൽ എത്തിക്കുവാൻ കഴിഞ്ഞത് ഇരട്ടി മധുരമായി . രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 90 റണ്‍സ് അവസാന ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 220ന് പുറത്തായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 175/ 5 എന്ന മികച്ച സ്‌കോറിൽ  നിന്ന്  വേഗം 245 റണ്‍സിന് എല്ലാവരും പുറത്തായി . 186/4 എന്ന സ്കോറില്‍ അവസാന ദിനം കളിക്കുവാൻ  ബാറ്റിംഗ് തുടങ്ങിയ  ദക്ഷിണാഫ്രിക്ക പാക് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വലിയ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങുന്ന കാഴ്ചയാണ് കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നാം കണ്ടത് .

രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ 40 റണ്‍സെടുത്ത  ബാവുമ മാത്രമാണ് അവസാന ദിനം ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. ക്യാപ്റ്റന്‍ ക്വിന്‍റണ്‍ ഡീകോക്ക്(2)ഒരിക്കല്‍ കൂടി ബാറ്റിങ്ങിൽ  നിരാശപ്പെടുത്തി. പാക്കിസ്ഥാനുവേണ്ടി നവ്‌മാന്‍ അലി അ‍ഞ്ചു യാസിര്‍ ഷാ നാലും വിക്കറ്റ് വീഴ്ത്തി .ഹസൻ അലിക്കാണ്  ശേഷിച്ച ഒരു വിക്കറ്റ് .

90 റണ്‍സ്  എന്ന കുഞ്ഞൻ വിജയയലക്ഷ്യം പിന്തുടർന്ന്  ഇറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസമും(30), അസ്ഹര്‍ അലിയും(31*) ചേര്‍ന്ന്  കൂടുതൽ നഷ്ടങ്ങൾ കൂടാതെ ടീമിനെ ലക്ഷ്യത്തിലേക്ക് നയിച്ചു. ഫവദ് അലം(4*) വിജയത്തില്‍ അസ്ഹര്‍ അലിക്ക് കൂട്ടായി.

Read More  വീരാട് കോഹ്ലി വീണു. ഒന്നാം റാങ്കിനു പുതിയവകാശി.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ പാക്കിസ്ഥാനായി സെഞ്ചുറി നേടിയ ഫവദ് അലമാണ് കളിയിലെ താരം.
രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ അവസാന ടെസ്റ്റ് അടുത്ത മാസം നാലിന് റാവല്‍പിണ്ടിയില്‍ ആരംഭിക്കും .

LEAVE A REPLY

Please enter your comment!
Please enter your name here