സഞ്ജുവിന് മുട്ടൻ പണി. ജിതേഷ് ശർമ ഇന്ത്യൻ ടീമിലേക്ക്. ദ്രാവിഡുമായി സംസാരിച്ചത് ഇക്കാര്യങ്ങൾ

jiteshsharma post 2022 04 05 13 58 1

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. ടൂർണമെന്റിൽ മികച്ച രീതിയിൽ ആരംഭിച്ച സഞ്ജു സാംസൺ പിന്നീട് അസ്ഥിരമായ പ്രകടനങ്ങൾ പുറത്തെടുക്കുകയായിരുന്നു. ഇതേസമയം ഇഷാൻ കിഷനും ജിതേഷ് ശർമയുമടക്കമുള്ള താരങ്ങൾ ഐപിഎല്ലിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സഞ്ജുവിന് ഇന്ത്യയുടെ ട്വന്റി20 – ഏകദിന ടീമുകളിലേക്ക് തിരികെയെത്താനുള്ള സാധ്യതകൾ വളരെ വിദൂരത്ത് ആയിരിക്കുകയാണ്. ഇതിന് ആക്കംകൂട്ടുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐപിഎല്ലിൽ ഇത്തവണ പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവച്ച് ജിതേഷ് ശർമ്മ കൂടി മുൻപിലേക്ക് എത്തിയതോടെ സഞ്ജുവിന്റെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്. ജിതേഷ് ശർമ ഇന്ത്യയുടെ വിൻഡീസിനെതിരായ പര്യടനത്തിൽ ടീമിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട് എന്ന വിവരങ്ങൾ പോലും പുറത്തുവന്നിരുന്നു. ഇതിനുശേഷം, ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡുമായി താൻ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ജിതേഷ് ഇപ്പോൾ.

തന്റെ ബാറ്റിംഗിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ രാഹുൽ ദ്രാവിഡുമായി സംസാരിച്ചു എന്നാണ് ജിതേഷ് ശർമ പറയുന്നത്. “ഞാൻ ദ്രാവിഡ് സാറിനോട് സംസാരിച്ചിരുന്നു. ബാറ്റിംഗ് ഇന്നിങ്സിലെ ആദ്യ നാല് വിക്കറ്റുകൾ പെട്ടെന്ന് പോയതിനുശേഷം എങ്ങനെയാണ് മികച്ച സ്ട്രൈക്ക് റേറ്റിൽ കളിക്കാൻ സാധിക്കുക എന്നതായിരുന്നു ഞാൻ ദ്രാവിഡ് സാറിനോട് ചോദിച്ചത്. മധ്യനിരയിൽ ബാറ്റ് ചെയ്യുമ്പോൾ തീർച്ചയായും ടീമിലെ പ്രധാന കളിക്കാരൊക്കെയും പുറത്തായിട്ടുണ്ടാവും. അതിനാൽ തന്നെ എന്റെ കഴിവിനെയും ശൈലിയെയും വിശ്വസിച്ചു തന്നെ കളിക്കാനാണ് ദ്രാവിഡ് സാർ മറുപടി നൽകിയത്. എന്നിരുന്നാലും അല്പസമയം ക്രീസിൽ നിന്ന ശേഷം കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണമെന്നും ദ്രാവിഡ് സാർ പറയുകയുണ്ടായി.”- ജിതേഷ് ശർമ പറഞ്ഞു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ദ്രാവിഡ് സാറിന്റെ ഈ വാക്കുകൾ എനിക്ക് വളരെ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മാത്രമല്ല വിദർഭയുടെ കോച്ചായ പരാസ് സാറിനോട് ഞാൻ സംസാരിച്ചു. തെല്ലും ഭയമില്ലാതെ ബാറ്റിംഗ് തുടരാനാണ് പരാസ് സാർ എന്നോട് പറഞ്ഞത്. മാത്രമല്ല ബാറ്റിങ്ങിലും കീപ്പിങ്ങിലും കൃത്യമായ ശ്രദ്ധ നൽകണമെന്നും സാർ പറയുകയുണ്ടായി.”- ജിതേഷ് ശർമ്മ പറഞ്ഞു. ഈ സംഭാഷണങ്ങൾ സൂചിപ്പിക്കുന്നത് ജിതേഷ് ഇന്ത്യൻ ടീമിലേക്ക് ഉടനെത്തും എന്നതുതന്നെയാണ്.

അങ്ങനെ ജിതേഷ് കൂടി ഇന്ത്യൻ ടീമിൽ ഇടം പിടിക്കുകയാണെങ്കിൽ സഞ്ജു സാംസന്റെ ഭാവി വലിയ രീതിയിൽ പരുങ്ങലിലാകാൻ സാധ്യതകളുണ്ട്. വിൻഡീസിനെതിരായ ട്വന്റി20യിൽ ഇന്ത്യ ജിതേഷ് ശർമ്മയ്ക്ക് സ്ഥാനം നൽകാൻ സാധ്യതകൾ ഏറെയാണ്. പഞ്ചാബ് കിങ്സിനായി അത്തരത്തിൽ മികച്ച പ്രകടനങ്ങളായിരുന്നു ജിതേഷ് കാഴ്ചവെച്ചത്. മാത്രമല്ല മുൻപ് സഞ്ജു സാംസന് പരിക്കേറ്റ സാഹചര്യത്തിലും ജിതേഷ് ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നിരുന്നാലും ഇന്ത്യക്കായി കളിക്കളത്തിലിറങ്ങാൻ ജിതേഷിന് ഇതുവരെ സാധിച്ചിട്ടില്ല.

Scroll to Top