രഞ്ജി ട്രോഫിയില്‍ ഉനദ്ഘട്ട് കൊടുങ്കാറ്റ്. അഞ്ചോവറില്‍ നഷ്ടമായത് 7 വിക്കറ്റ്

രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടിന്‍റെ തകര്‍പ്പന്‍ പ്രകടനം. ആദ്യ 5 ഓവര്‍ കഴിഞ്ഞപ്പോള്‍ 10 റണ്‍സിനു 7 വിക്കറ്റാണ് ഡല്‍ഹിയുടെ നഷ്ടമായത്. സൗരാഷ്ട്ര ക്യാപ്റ്റന്‍ ജയദേവ് ഉനദ്ഘട്ടാണ് ഡല്‍ഹിയെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ചത്.

സൗരാഷ്ട്രക്കായി ഓപ്പണിംഗ് ബൗളിംഗ് ചെയ്ത ജയദേവ് ഉനദ്ഘട്ട് ആദ്യ ഓവറില്‍ തന്നെ ഹാട്രിക്ക് നേടി. ദ്രുവ് ഷോറെ (0) വൈഭവ് (0) യാഷ് ദല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ജയദേവ് ഉനദ്ഘട്ട് പിഴുതത്. രണ്ടാം ഓവറില്‍ ജോണ്ടി സിദ്ദു (4) ലളിത് യാദവ് (0) എന്നിവരെയും കീഴടക്കി. ഇതാദ്യമായാണ് രഞ്ജി ട്രോഫിയില്‍ ഒരു താരം ആദ്യ ഓവറില്‍ ഹാട്രിക്ക് നേടുന്നത്.

10

തന്‍റെ മൂന്നാം ഓവറില്‍ ലക്ഷ്യിനെയും (4) വീഴ്ത്തി ഡല്‍ഹിയെ അഞ്ചോവറില്‍ 10 ന് 7 എന്ന നിലയിലേക്കാക്കി. ആയൂഷ് ബദോനിയെ (0) മടക്കി ചിരാഗും ഡല്‍ഹിയുടെ തകര്‍ച്ചയില്‍ പങ്കാളിയായി.

Previous articleസഞ്ജുവിനെ ഉൾപ്പെടുത്തി തൻ്റെ ലോകകപ്പ് സാധ്യതാ പട്ടിക പുറത്തുവിട്ട് ഹർഷ ഭോഗ്ലെ
Next articleഅക്തറിന്റെ അതിവേഗ പന്തിന്റെ റെക്കോർഡ് തന്റെ പേരിലേക്ക് മാറ്റി കുറിക്കുമെന്ന് ഉമ്രാൻ മാലിക്