ഇംഗ്ലണ്ട് എതിരായ മൊട്ടേറയിൽ നടക്കുവാൻ പോകുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന് ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പിന്മാറി .വ്യക്തിപരമായ കാരണങ്ങളാലാണ് താരത്തിന്റെ പിന്മാറ്റം എന്നാണ് ബിസിസിഐ അൽപ്പം മുൻപിറക്കിയ കുറിപ്പിൽ അറിയിച്ചത് .
താരത്തിന് പകരമായി നാലാം
ടെസ്റ്റിലേക്ക് ആരെയും ബിസിസിഐ ടീമിലേക്ക് ഉൾപ്പെടുത്തിയിട്ടില്ല .
“ജസ്പ്രീത് ബുംറ അദ്ധേഹത്തെ നാലാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെടുകയുണ്ടായി .ചില
വ്യക്തിപരമായ കാരണങ്ങൾ താരം ചൂണ്ടികാട്ടുന്നു .അതിനാൽ സ്ക്വാഡിൽ നിന്ന് പേസ് ബൗളറെ ഒഴിവാക്കിയതായി അറിയിക്കുന്നു ” ബിസിസിഐ പത്രക്കുറിപ്പിൽ ഇപ്രകാരം പറഞ്ഞു .
നേരത്തെ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരം കളിച്ച ബുംറക്ക് ഇന്ത്യൻ ടീം ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചിരുന്നു .ശേഷം മൊട്ടേറയിലെ പിങ്ക് ബോൾ ഡേ :നൈറ്റ് ടെസ്റ്റിൽ താരം പ്ലെയിങ് ഇലവനിൽ ഇടം നേടിയിരുന്നു .
മൊട്ടേറയിൽ ആദ്യ ഇന്നിങ്സിൽ 6 ഓവർ മാത്രം എറിഞ്ഞ താരത്തിന് വിക്കറ്റ് ഒന്നും നേടുവാനായില്ല .രണ്ടാം ഇന്നിങ്സിൽ ബുംറയും ഇഷാന്തും പന്തെറിഞ്ഞിതുമില്ല .
രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ച മുഹമ്മദ് സിറാജ് നാലാം ടെസ്റ്റിലും കളിക്കുവാനാണ് സാധ്യത . എന്നാൽ മൂന്നാം ടെസ്റ്റ് മുതലേ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ഉമേഷ് യാദവ് മൊട്ടേറയിൽ കളിച്ചാലും അത്ഭുതപെടുവാനാകില്ല .
നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്ക്വാഡ് :Virat Kohli (Captain), Rohit Sharma, Mayank Agarwal, Shubman Gill, Cheteshwar Pujara, Ajinkya Rahane (vice-captain), KL Rahul, Hardik Pandya, Rishabh Pant (wicket-keeper), Wriddhiman Saha (wicket-keeper), R Ashwin, Kuldeep Yadav, Axar Patel, Washington Sundar, Ishant Sharma, Md. Siraj, Umesh Yadav