തന്റെ തീരുമാനം മൂന്നാം അമ്പയറും ശെരിവെച്ചു ;രസകരമായ ആഘോഷവുമായി അലീം ധാർ :വീഡിയോ കാണാം

ക്രിക്കറ്റിൽ മിക്കപ്പോഴും താരങ്ങളുടെ ആഘോഷങ്ങൾ നമ്മൾ കാണാറുണ്ട് .
പലപ്പോഴും ചില താരങ്ങളുടെ  ആഹ്ലാദ പ്രകടനങ്ങൾ അമിതമായി തീരാറുമുണ്ട് .
എന്നാൽ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാർ യാതൊരു വിധ  ആവേശവും കളിക്കിടയിൽ കാണിക്കാറില്ല .ഭാവ മാറ്റങ്ങൾക്ക് അതീതരാണ് അമ്പയർമാർ എന്ന് പോലും നമുക്ക് തോന്നാറുണ്ട് .

എന്നാൽ പാകിസ്ഥാൻ പ്രീമിയർ ലീഗിൽ വളരെ രസകരമായ ഒരു സംഭവമാണ് അരങ്ങേറിയത് .കഴിഞ്ഞ ദിവസം നടന്ന ഇസ്‌ലാമബാദ് യുണൈറ്റഡ് കറാച്ചി കിങ്‌സ് മത്സരം ഒരു ത്രില്ലർ സമാനമായിരുന്നു  .കറാച്ചി കിങ്‌സ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം
21 പന്തിൽ 46 റൺസ് അടിച്ചെടുത്ത ഓപ്പണർ അലക്സ് ഹെയ്ൽസിന്റെ സഹായത്തോടെ ഇസ്‌ലാമബാദ് യുണൈറ്റഡ് അതിഗംഭീരമായി ചേസ് ചെയ്യുകയായിരുന്നു .അവസാന ഓവറിൽ ഒരു റൺസ് മാത്രം മതി വിജയിക്കാൻ എന്നിരിക്കെ ഇസ്ലാമാബാദ് ഒരു സിംഗിളിൽ ലക്ഷ്യം പൂർത്തിയാക്കി. എന്നിരുന്നാലും, കറാച്ചി കിംഗ്സ് എൽ‌ബി‌ഡബ്ല്യുവിനായി റീവ്യൂ നൽകാൻ തീരുമാനിച്ചതോടെ മത്സരം വീണ്ടും നാടകീയമായി .

പാഡിൽ തട്ടുന്നതിന് മുമ്പേ ആദ്യം ബാറ്റ് പന്ത് തട്ടിയിട്ടുണ്ടെന്ന് ടിവി  റീപ്ലേകളിൽ വ്യക്തമായതിനാൽ, നോട്ട് ഔട്ട് വിധിച്ച അമ്പയർ അലിം ധാറിന്റെ തീരുമാനം ശരിവെക്കുകയായിരുന്നു തേർഡ് അമ്പയറുടെ അന്തിമ തീരുമാനവും . ഇതോടെ തേർഡ് അമ്പയറുടെ തീരുമാനത്തിന് ശേഷം ആവേശം മറച്ചുവെക്കാനാവാതെ അലിം ധാർ ആഘോഷിക്കുകയാണ് ചെയ്തത്.

വീഡിയോ കാണാം :

ക്രിക്കറ്റ് ലോകത്തെ അമ്പയറിങ്ങിൽ ഏറെ പ്രശസ്തനായ അമ്പയർമാരിൽ ഒരാളാണ് അലിം ധാർ. 2011 ലെ  ലോകകപ്പിൽ തൻ്റെ വിധിക്കെതിരെ വന്ന 15 ഡി .ആർ.എസ്  വിളികളിൽ ഒരിക്കൽ പോലും  തീരുമാനം മാറിയില്ല എന്നത് തന്നെ  അദ്ധേഹത്തിന്റെ കൃത്യമായ അമ്പയറിങ്ങിന് ഉദാഹരണം . നേരത്തെ 2009, 2010, 2011  വർഷങ്ങളിൽ ലോകത്തെ തന്നെ   ഏറ്റവും മികച്ച അമ്പയറിനുള്ള ഐസിസി   അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.