വെറ്ററന്‍ താരങ്ങളായ ഫിഡെല്‍ എഡ്വെര്‍ഡ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവർ വിൻഡീസ് ടീമിൽ :ലങ്കക്കെതിരായ ഏകദിന & ട്വന്റി ട്വന്റി സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

വെറ്ററന്‍ താരങ്ങളായ ഫിഡല്‍ എഡ്വെര്‍ഡ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവർ നീണ്ട ഇടവേളക്ക് ശശേഷം വീണ്ടും വിൻഡീസ് ടീമിൽ ഇടം കണ്ടെത്തി.  വരുന്ന ശ്രീലങ്കക്കെതിരായ ടി:20  പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡിലേക്കാണ്  ഇരുവരെയും   ഉള്‍പ്പെടുത്തിയത്.അനുഭവ സമ്പത്തും യുവനിരക്കും പ്രാധാന്യമുള്ള ഏകദിന ,
ടി:20 ടീമിനെയാണ് വെസ്റ്റ് ഇൻഡീസ് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത് .

അതേസമയം 2012ലാണ്  ഫിഡൽ എഡ്വെര്‍ഡ്‌സ് വിൻഡീസ് ടീമിൽ ഒരു  അന്താരാഷ്ട്ര ടി20 മത്സരം കളിച്ചത്. മറ്റ്  സീനിയര്‍ താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോ, ലെന്‍ഡല്‍ സിമ്മണ്‍സ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെല്ലാം ടീമിലുണ്ട്. അകീല്‍ ഹൊസീന്‍, കെവിന്‍ സിന്‍ക്ലയര്‍ എന്നിവര്‍ക്ക് പരമ്പരയിൽ  തങ്ങളുടെ  അരങ്ങേറ്റത്തിനും അവസരമുണ്ട് .ഏറെ മാസങ്ങള്‍ക്ക് ശേഷം മുന്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനെയും  ടി20 ടീമിലേക്ക് തിരികെ വിളിച്ചു .വിൻഡീസ് ടെസ്റ്റ് ടീം നായകൻ കൂടിയാണ് ജെയ്സൺ ഹോൾഡർ .ഇക്കഴിഞ്ഞ ഐപിഎല്ലിൽ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു .

നേരത്തെ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന റസ്സലിനെ ടീമിലേക്ക്  ഇത്തവണ പരിഗണിച്ചില്ല .
കൊവിഡില്‍ നിന്ന് പൂർണ്ണ  മുക്തി നേടിയെങ്കിലും ആന്ദ്രേ റസ്സലിന് വിശ്രമം അനുവദിക്കുകയായിരുന്നു . ഷെല്‍ഡണ്‍ കോട്ട്രല്‍, ഒഷാനെ തോമസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, റോസ്റ്റണ്‍ ചേസ് എന്നിവര്‍  പാരമ്പരക്കായി  പൂർണ്ണ  ഫിറ്റ്നസ്  കൈവരിക്കാത്തതിനാല്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തി. ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന കീറണ്‍ പൊള്ളാര്‍ഡ്, നിക്കോളാസ് പുരാന്‍, എവിന്‍ ലൂയിസ് എന്നിവരും ടി20  ടീമിൽ ഇടം കണ്ടെത്തി . വരാനിരിക്കുന്ന  ടി20 ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. ഇന്ത്യയിലാണ് അടുത്ത ഐസിസി ടി:20 ലോകകപ്പ് നടക്കുക .

See also  ഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.

ഏകദിന ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഷായ് ഹോപ്, ഫാബിയന്‍ അലന്‍, ഡാരന്‍ ബ്രാവോ, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, എവിന്‍ ലൂയിസ്, കെയ്ല്‍ മയേഴ്‌സ്, ജേസണ്‍ മുഹമ്മദ്, നിക്കോളാസ് പുരാന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സില്‍ക്ലയര്‍.

ടി20 ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍, ഫാബിയന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, ഫിഡെല്‍ എഡ്വെര്‍ഡ്‌സ്, ആന്ദ്രേ ഫ്‌ളച്ചര്‍, ക്രിസ് ഗെയ്ല്‍, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസീന്‍, എവിന്‍ ലൂയിസ്, ഒബെദ് മക്‌കോയ്, റോവ്മാന്‍ പവല്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, കെവിന്‍ സിന്‍ക്ലയര്‍. 

Scroll to Top