ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം 151 റൺസിന്റെ ഐതിഹാസിക ജയമാണ് വിരാട് കോഹ്ലിക്കും ടീമിനും സമ്മാനിച്ചത്. ചരിത്രത്തിലെ മികച്ച ജയവുമായി ലോർഡ്‌സിൽ നിന്നും ടീം ഇന്ത്യ തലയുയർത്തി മടങ്ങുമ്പോൾ ക്രിക്കറ്റ് ലോകത്ത് നിന്നും വളരെ ഏറെ കയ്യടികൾ നേടുന്നത് ഇന്ത്യൻ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയാണ്. ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും മിന്നും ബൗളിംഗ് മികവിനാൽ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തളർത്തിയ ബുംറ ലോർഡ്‌സ് ടെസ്റ്റിലെ അഞ്ചാം ദിനം ബാറ്റ് കൊണ്ടും ഒപ്പം ബൌളിംഗ് കൊണ്ടും ഇംഗ്ലണ്ട് ടീമിന്റെ തകർത്തുവെന്നതാണ് സത്യം. രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ബുംറ ഇന്ത്യക്കായി മുഹമ്മദ് ഷമിക്ക് ഒപ്പം ഒൻപതാം വിക്കറ്റിലാണ് റെക്കോർഡ് പാർട്ണർഷിപ്പും നേടിയത് അഞ്ചാം ദിനം ഇംഗ്ലണ്ട് താരങ്ങൾ പലരും ബുംറയുമായി തർക്കത്തിലും രൂക്ഷമായ സംഭാഷണത്തിലും ഏർപ്പെട്ടത് ക്രിക്കറ്റ് ആരാധകരെ അടക്കം ഞെട്ടിച്ചിരുന്നു. ശേഷം ബാറ്റിങ്ങിലും ബൗളിങ്ങിലും ഇംഗ്ലണ്ട് താരങ്ങളുടെ പ്രകോപനത്തിന് മറുപടി നൽകിയ ബുംറ കയ്യടികൾ ഏറെ കരസ്ഥമാക്കിയിരുന്നു.
എന്നാൽ ലോർഡ്‌സ് ടെസ്റ്റിലെ വളരെ സർപ്രൈസിങായിട്ടുള്ള ബുംറയുടെ കലിപ്പ് രീതിയെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ.മുൻപ് ഇത്രയേറെ ദേഷ്യത്തിൽ ബുംറയെ കണ്ടിട്ടില്ല എന്ന് പറഞ്ഞ സഹീർ ഖാൻ ഒരുവേള ദേഷ്യം വന്നാൽ ഇത്രയേറെ വളരെ മികച്ച ഒരു പ്രകടനമാണോ ബുംറയിൽ നിന്നും സംഭവിക്കുന്നതെന്നും ചോദിച്ചു.ആദ്യ ഇന്നിങ്സിൽ വിക്കറ്റുകൾ നേടുവാൻ ബുംറക്ക് സാധിച്ചിട്ടില്ല എന്നതും സഹീർ ചൂണ്ടികാട്ടി.
“ദേഷ്യം വന്നാൽ ഇത്ര മികവോടെ പന്ത് എറിയുവാൻ ബുംറക്ക് കഴിയുമെങ്കിൽ അയാൾക്ക് ദേഷ്യം വരുന്നത് നല്ലതാണ്. എതിർ ടീമിന്റെ പ്രകോപനത്തിൽ ഇടക്ക് ബുംറക്ക് ദേഷ്യം വരുന്നതാണ് നല്ലത്. ഒന്നാം ഇന്നിങ്സിൽ വിക്കറ്റുകൾ ഒന്നും നേടുവാൻ ബുംറക്ക് കഴിഞ്ഞില്ല. എന്റെ വിശകലനത്തിൽ അയാൾ വളരെ ഏറെ നിരാശനായിരിക്കും. അതാവണം രണ്ടാം ഇന്നിങ്സിലെ ഈ പ്രകടനത്തിനും കാരണം “സഹീർ ഖാൻ അഭിപ്രായം വിശദമാക്കി