ടി :20 ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധം അവൻ :വെളിപ്പെടുത്തി ഗംഭീർ

FB IMG 1627924512987

ക്രിക്കറ്റ്‌ ലോകത്ത് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വളരെ ഏറെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു.ലോക ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീം വളരെ അധികം നേട്ടങ്ങൾ സ്വന്തമാക്കി കുതിപ്പ് തുടരുമ്പോൾ എല്ലാവരും ചർച്ചയാക്കി മാറ്റുന്നത് വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടീം ഐസിസി കിരീടനേട്ടത്തിൽ പിറകിൽ നിൽക്കുന്നതാണ്. കഴിഞ്ഞ കുറച്ചധികം ഐസിസി ടൂർണമെന്റിൽ ഇന്ത്യൻ ടീം ഫൈനലിൽ അടക്കം തോൽവി വഴങ്ങി നിരാശരായി മടങ്ങുന്ന ഒരു ടീമായി മാറി കഴിഞ്ഞുവെന്നതാണ് പൊതുവേ ഉയർന്ന് കേൾക്കുന്ന വിമർശനം. എന്നാൽ ഇന്ത്യൻ ടീമിനെ വരാനിരിക്കുന്ന ടി :20 ലോകകപ്പ് മുന്നോടിയായി പിന്തുണക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വരുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യൻ ടീം ഏറെ കിരീട സാധ്യതകളുള്ള ടീമാണ് എന്നും പറഞ്ഞ ഗൗതം ഗംഭീർ ആരാണ് വരുന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം നിർണ്ണയിക്കുന്ന താരമെന്നും വിശദമായി പ്രവചിക്കുന്നു.

ഒക്ടോബർ :നവംബർ മാസങ്ങളിലായി വരാനിരിക്കുന്ന ടി :20 ലോകകപ്പ് ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം പ്രധാനം തന്നെയാണ്. നായകൻ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ മികവോടെ കളിച്ചാൽ ലോകകപ്പിൽ ഇന്ത്യക്കേറെ കിരീട സാധ്യതയുണ്ടെന്ന് പറഞ്ഞ ഗൗതം ഗംഭീർ ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പ്രധാന എക്സ് ഫാക്ടർ പക്ഷേ മറ്റൊരു താരമാണ് എന്നും പ്രവചിക്കുന്നു.”വിരാട് കോഹ്ലി, രോഹിത് ശർമ, റിഷാബ് പന്ത് എന്നിവർ പ്ലെയിങ് ഇലവനിൽ ഉണ്ട്. പക്ഷേ എന്റെ വിശ്വാസം ലോകകപ്പിൽ ഇന്ത്യക്കായി നിർണായക പ്രകടനവും കാഴ്ചവെക്കുക ജസ്‌പ്രീത് ബുംറയാകും. ബുംറയുടെ പന്തുകളും അവന്റെ ഓരോ ഓവറുകളും ഇന്ത്യൻ ടീമിന്റെ വളരെ ഏറെ ഫേവറൈറ്റാക്കി മറ്റും ” ഗൗതം ഗംഭീർ അഭിപ്രായം വിശദമാക്കി

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

“ടി :20 ലോകകപ്പ് മുന്നിൽ നിൽക്കേ പല ക്രിക്കറ്റ്‌ നിരീക്ഷകരും കോഹ്ലിയുടെയും ഒപ്പം രോഹിത്തിന്റെയും പേരുകളാണ് പറയുക എന്നറിയാം. പക്ഷേ ബുംറയുടെ ബൗളിംഗ് നിർണായക ശക്തിയായി മാറും. അവന്റെ ബൗളിംഗ് പ്രധാന ഘടകമായി മാറുവാനാണ് സാധ്യത “ഗംഭീർ തന്റെ നിലപാട് വ്യക്തമാക്കി. നിലവിൽ ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ്‌ പരമ്പരയിൽ ഏറെ മികച്ച പ്രകടനമാണ് ജസ്‌പ്രീത് ബുംറ കാഴ്ചവെക്കുന്നത്

Scroll to Top