സൂപ്പർ ഇൻസ്വിങ്ങറുമായി ബുംറ : രണ്ടാം ദിനം സൂപ്പർ സ്റ്റാർട്ട്

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ഇപ്പോൾ അത്യന്തം ആവേശകരമായി പുരോഗമിക്കുകയാണ്. ഒന്നാം ദിനം വെറും 223 റൺസിൽ ടീം ഇന്ത്യ പുറത്തായി എങ്കിലും ബൗളിംഗ് മികവിൽ മത്സരത്തിലേക്ക് തിരികെ എത്താമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പ്രതീക്ഷിക്കുന്നത്. ഒന്നാം ദിനം കളി അവസാനിച്ചപ്പോൾ ക്യാപ്റ്റൻ ഡീൻ എൽഗറിന്‍റെ വിക്കറ്റ് മാത്രം നഷ്ടമായ സൗത്താഫ്രിക്ക ടീമിന് രണ്ടാം ദിനം സർപ്രൈസ് സമ്മാനിച്ചത് പേസർ ജസ്‌പ്രീത് ബുംറയാണ്.

മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനവും മനോഹരമായി തന്റെ ബൗളിംഗ് ആരംഭിച്ച ബുംറ എറിഞ്ഞ രണ്ടാമത്തെ ബൗളിൽ തന്നെ എതിർ ക്യാമ്പിൽ ഞെട്ടൽ സൃഷ്ടിച്ചു.മനോഹരമായ ഒരു ഫാസ്റ്റ് ഇൻസ്വിങ്ങർ ഓപ്പണർ മാർക്രത്തിന്‍റെ കുറ്റി തെറിപ്പിക്കുകയായിരിന്നു.

333083

രണ്ടാമത്തെ ബോളിൽ തന്നെ എതിർ നിരയിലെ നിർണായക വിക്കറ്റ് കൂടിയായി മാർക്രമിനെ എറിഞ്ഞിട്ട ബുംറ ഇന്ത്യക്ക് നൽകിയത് സ്വപ്നതുല്യ തുടക്കം. ഈ ടെസ്റ്റ്‌ പരമ്പരയിൽ പൂർണ്ണ നിരാശയായി മാറിയ മാർക്രത്തിന് പേസർ ജസ്‌പ്രീത് ബുംറ ബോളിലെ ട്രാപ്പ് തിരിച്ചറിയാൻ പോലും സാധിച്ചില്ല. നേരത്തെ ഈ ടെസ്റ്റ്‌ പരമ്പരയിൽ സമാനമായി രീതിയിൽ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ ഷമി മാർക്രമിന്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു.

രണ്ടാം ദിനം സൗത്താഫ്രിക്കൻ ടീമിന്റെ വിക്കറ്റുകൾ എല്ലാം തന്നെ ചെറിയ സ്കോറിനുള്ളിൽ വീഴ്ത്താനായി ശ്രമം നടത്തുന്ന ടീം ഇന്ത്യക്ക് ഊർജമായി മാറി കഴിഞ്ഞിരിക്കുകയാണ് ഈ വിക്കറ്റ്. ഒന്നാം ദിനം ക്യാപ്റ്റൻ എൽഗറിന് എതിരെ ബുംറ എറിഞ്ഞ ബോൾ വളരെ ചർച്ചയായി മാറിയിരുന്നു.

Previous articleഇന്ത്യയോടൊപ്പം ഒരു ടൂര്‍ണമെന്‍റ് : നിർദ്ദേശവുമായി റമീസ് രാജ
Next articleഉമേഷ്‌ യാദവ് എത്തി ; മിഡിൽ സ്റ്റമ്പ് പറന്നു.