ഉമേഷ്‌ യാദവ് എത്തി ; മിഡിൽ സ്റ്റമ്പ് പറന്നു.

20220112 163846

സൗത്താഫ്രിക്കക്ക്‌ എതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനത്തിലാണ് വിരാട് കോഹ്ലിയും സംഘവും പ്രതീക്ഷ അർപ്പിക്കുന്നത്. രണ്ടാം ദിനം ഒന്നാമത്തെ ഓവറിൽ തന്നെ പേസർ ജസ്‌പ്രീത് ബുംറ സൗത്താഫ്രിക്കൻ ടീമിനെ ഞെട്ടിച്ചപ്പോൾ തന്റെ ടെസ്റ്റ്‌ ക്രിക്കറ്റ്റിലേക്കുള്ള തിരിച്ചു വരവ് വിക്കറ്റിലൂടെ ഗംഭീരമാക്കാനും ഫാസ്റ്റ് ബൗളർ ഉമേഷ്‌ യാദവിനും സാധിച്ചും. രണ്ടാം ദിനത്തിൽ കളി ആരംഭിച്ച സൗത്താഫ്രിക്കക്ക്‌ അവരുടെ ഓപ്പണർ മാർക്രത്തിന്‍റെ വിക്കറ്റ് ബുംറ എറിഞ്ഞ ഒരു മനോഹര ഇൻസ്വിങ്ങറിൽ നഷ്ടമായപ്പോൾ ഉമേഷ്‌ യാദവിന്റെ ഒരു ഇൻസ്വിങ്ങർ നൈറ്റ്‌ വാച്ച്മാൻ കേശവ് മഹാരാജിൻെറ വിക്കറ്റ് നഷ്ടമാക്കി

വെറും 22 ബോളിൽ നിന്നും 1 ഫോർ അടക്കം 8 റൺസുമായി മോശം ബാറ്റിംഗ് ഫോമിലുള്ള ഐഡൻ മാർക്രം കുറ്റി ബുംറ തെറിപ്പിച്ചപ്പോൾ ഏറെ മനോഹരമായ ഷോട്ടുകൾ അടക്കം മുന്നേറിയ നൈറ്റ്‌ വാച്ച്മാൻ മഹാരാജ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചു.45 പന്തുകളിൽ നിന്നും നാല് ഫോർ അടക്കം 25 റൺസാണ് കേശവ് മഹാരാജിന് അടിച്ചെടുക്കാൻ കഴിഞ്ഞത്.എന്നാൽ ഉമേഷ്‌ യാദവിന്റെ മനോഹര ഇൻസ്വിങ്ങറിൽ മഹാരാജ് മിഡിൽ സ്റ്റമ്പ് തെറിക്കുകയായിരുന്നു. നേരത്തെ പരമ്പരയിലെ ആദ്യത്തെ രണ്ട് ടെസ്റ്റുകളിൽ കളിക്കാനായി അവസരം ലഭിക്കാതെ പോയ ഉമേഷ്‌ യാദവ് തന്റെ മികവ് ഈ ഒരു വിക്കറ്റിൽ കൂടിയാണ് തെളിയിച്ചത്.

See also  ഇന്നാ ഇത് വച്ചോ. ഗ്ലൗസ് നല്‍കി സഞ്ചു സാംസണ്‍. പിന്നീട് കണ്ടത് തകര്‍പ്പന്‍ ഒരു സെലിബ്രേഷന്‍.

സൗത്താഫ്രിക്കൻ മണ്ണിൽ ആദ്യമായി ടെസ്റ്റ്‌ മത്സരം കളിക്കുന്ന ഉമേഷ്‌ യാദവിന്‍റെ ഈ മികച്ച പ്രകടനം ഇന്ത്യൻ ക്യാമ്പിൽ ഏറെ ആവേശം നിറച്ചിരുന്നു.

Scroll to Top