ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 95 റണ്‍സ് ലീഡ് നേടിയപ്പോള്‍ ശ്രദ്ധേയമായത് ഇന്ത്യന്‍ വാലറ്റത്തിന്‍റെ ബാറ്റിംഗാണ്. രവീന്ദ്ര ജഡേജ പുറത്താവുമ്പോള്‍ ലീഡ് വെറും 49 റണ്‍സ് മാത്രം.
ലീഡ് എങ്ങനെയെങ്കിലും 60 കടക്കണം എന്ന് ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിച്ചപ്പോഴാണ് വീരോചിത ബാറ്റിംഗുമായി ഇന്ത്യന്‍ വാലറ്റക്കാര്‍ ലീഡ് 100 നോട് അടുത്ത് എത്തിച്ചത്. ഷാമിയും, ബൂംറയും, സിറാജും ചേര്‍ന്ന് 48 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ കൂട്ടിചേര്‍ത്തത്.
മത്സരത്തില്‍ ജസ്പ്രീത് ബൂംറയുടെ ബാറ്റിംഗ് പ്രകടനം എടുത്തു പറയേണ്ടതാണ്. ഒരു പ്രോപ്പര്‍ ബാറ്റസ്മാന്‍മാരെ പോലെ ഡിഫന്‍റ് ചെയ്ത് മോശം ബോളുകളെ ശിക്ഷിച്ചു. സാം കറന്‍റെ ഒരു ഓവറില്‍ 14 റണ്‍ നേടിയിരുന്നു. അതില്‍ ആ ഓവറിലെ രണ്ടാം പന്തില്‍ നേടിയ പുള്‍ ഷോട്ട് സിക്സ് രോഹിത് ശര്‍മ്മയെ അനുസ്മരിക്കുന്നതായിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ 34 പന്തില്‍ 28 റണ്ണാണ് ജസ്പ്രീത് ബൂംറ നേടിയത്. ഷാമി 13 റണ്‍ നേടിയപ്പോള്‍ 7 റണ്‍ നേടി സിറാജ് പുറത്താകതെ നിന്നു.