അന്ന് പന്തെറിയില്ല എന്ന് പറഞ്ഞു ഇന്ന് വിക്കറ്റ് വീഴ്ത്തി മാസ്സ് :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം മുഴുവൻ കാത്തിരിപ്പിനും ഒടുവിൽ ആരംഭിച്ച ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ഗംഭീര തുടക്കം നൽകി ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിനെ കുറഞ്ഞ സ്കോറിൽ ഒതുക്കി ന്യൂസിലാൻഡ് ബൗളർമാർ. സ്വിങ്ങ് ബൗളിങ്ങിനെ ഏറെ തുണക്കുന്ന സതാംപ്ടണിലെ പിച്ചിൽ മൂന്നാം ദിനം രണ്ടാം സെക്ഷനിൽ തന്നെ ഇന്ത്യൻ ടീം പുറത്തായി. വമ്പൻ സ്കോർ ലക്ഷ്യമാക്കി ആദ്യ ഇന്നിങ്സിനിറങ്ങിയ ഇന്ത്യൻ ടീമിന് ശക്തമായ ബൗളിങ്ങുമായി ഫാസ്റ്റ് ബൗളർ ജാമിസൺ മറുപടി നൽകിയപ്പോൾ നായകൻ കോഹ്ലിയടക്കം എല്ലാവരും മൂന്നാം ദിനം അതിവേഗം പുറത്തായി.

എന്നാൽ ഇപ്പോൾ അഞ്ച് വിക്കറ്റ് അതും ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ നേടിയ ജാമിസനാണ് ക്രിക്കറ്റ്‌ ആരാധകരുടെ പ്രധാന ചർച്ചാവിഷയമിപ്പോൾ. തന്റെ സ്വിങ്ങ് ബൗളിങാൻ താരം ആദ്യ ഓവർ മുതലേ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു.ഓപ്പണർ ഗിൽ ഇരുപതിയൊന്നാം ഓവറിൽ ജാമിസൺ പന്തിൽ പുറത്തായത്തിന് പിന്നാലെ കോഹ്ലി :രഹാനെ സഖ്യം ഒരുവേള മികച്ച സ്കോറിലേക്ക് ഇന്ത്യയെ നയിക്കുമെന്ന് തോന്നിയെങ്കിലും ജാമിസൺ നായകൻ കോഹ്ലിയെ പുറത്താക്കി തന്റെ ടീമിന് പ്രധാനപ്പെട്ട വിക്കറ്റ് നൽകി. മുൻപും ടെസ്റ്റിൽ ജാമിസൺ കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.മത്സരത്തിൽ 22 ഓവർ എറിഞ്ഞ താരം 31 റൺസ് മാത്രമാണ് വഴങ്ങിയതയെന്നതും ശ്രദ്ദേയം.

എന്നാൽ ക്രിക്കറ്റ്‌ ആരാധകർ ഇപ്പോൾ ചർച്ചയാക്കുന്നത് ഐപിഎല്ലിൽ ഒരേ ടീമിൽ കളിച്ച ജാമിസണും കോഹ്ലിയുമായി സംഭവിച്ച ഒരു അപൂർവ്വ സംഭവമാണ്. ഇത്തവണ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ കളിച്ച ജാമിസൺ സീസണിൽ 7 മത്സരങ്ങളിൽ നിന്നായി ഏഴ് വിക്കറ്റ് വീഴ്ത്തി ഗംഭീര പ്രകടനം കാഴ്ചവെച്ചു.അതേസമയം ഐപിൽ പരിശീലനത്തിനിടയിൽ കോഹ്ലി പേസർ ജാമിസണോട് അന്ന് ഡ്യൂക്ക് പന്തിൽ തനിക്ക് നേരെ ചില പന്തുകൾ എറിയാൻ ആവശ്യപ്പെട്ടതും അദ്ദേഹം അത് നിരസിച്ചതും വലിയ വാർത്തയായി മാറിയിരുന്നു.ഡ്യൂക്ക് പന്തിലെ തന്റെ ചില തന്ത്രങ്ങൾ വരുന്ന ഫൈനലിന് മുൻപായി കോഹ്ലിക്ക് മനസ്സിലാക്കുവാൻ ഇത് ഏറെ സഹായിക്കുമെന്നാണ് താരം അന്ന് പറഞ്ഞത്.ഇപ്പോൾ ഡ്യൂക്ക് പന്തിൽ പുരോഗമിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ താരം വിരാട് കോഹ്ലിയെ വീഴ്ത്തി തന്റെ വാക്കും കിവീസ് ടീമിന്റെ വിശ്വാസവും കാത്തിരിക്കുന്നുവെന്നതാണ് പ്രധാനം.

Previous articleവീണ്ടും ഫിഫ്റ്റിക്ക് അരികിൽ പുറത്തായി കോഹ്ലി :അപൂർവ്വ പട്ടികയിൽ ഇതിഹാസ താരങ്ങൾ
Next articleഅവനാണ് ടെസ്റ്റിൽ ഇന്ത്യയുടെ പ്രതീക്ഷ :തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര