അവനാണ് ടെസ്റ്റിൽ ഇന്ത്യയുടെ പ്രതീക്ഷ :തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം വളരെ നാളുകളായുള്ള അകാംക്ഷകൾക്ക് ശേഷം ആരംഭിച്ച ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ആവേശം തുടക്കം. മഴ കാരണം കളി ആദ്യ ദിവസം പൂർണ്ണമായി മുടങ്ങിയെങ്കിലും തുടർ ദിവസങ്ങളിലെ ആവേശം പോരാട്ടത്തിൽ ആത്മമവിശ്വാസം കണ്ടെത്തുകയാണ് ക്രിക്കറ്റ്‌ ആരാധകർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് 217 റൺസ് മാത്രമേ ആദ്യ ഇന്നിങ്സിൽ നേടുവാൻ കഴിഞ്ഞുള്ളു. കിവീസ് ബൗളിംഗ് നിരയുടെ ശക്തമായ ബൗളിംഗ് പ്രകടനം ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ വലിയ സ്കോർ ടീമിനായി നേടുവാൻ കഴിയാതെ പുറത്താക്കിയപ്പോൾ ന്യൂസിലാൻഡ് ടീമിന് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്.

എന്നാൽ കിവീസ് ഓപ്പണർമാരുടെ മികച്ച ബാറ്റിംഗിന് ഒപ്പം ഏറെ ചർച്ചയായി മാറുന്നത് ഫൈനലിലെ ഇന്ത്യൻ ബൗളിംഗ് പടയുടെ മോശം പ്രകടനമാണ്. സ്വിങ്ങ് സാഹചര്യങ്ങളിൽ നന്നായി പന്ത് എറിയുന്ന ബുറയും ഷമിയടക്കം നിരാശ സമ്മാനിച്ചപ്പോൾ ഇഷാന്ത് ശർമ, അശ്വിൻ എന്നിവരാണ് മൂന്നാം ദിനം ഓരോ വിക്കറ്റ് വീഴ്ത്തിയത്. നാലാം ദിനം കിവീസ് ബാറ്റ്‌സ്മാന്മാരെ അതിവേഗം പുറത്താക്കാം എന്നാണ് ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളും ഇന്ത്യൻ ടീം മാനേജ്മെന്റും പ്രതീക്ഷിക്കുന്നത്.

അതേസമയം ഫൈനൽ ടെസ്റ്റിൽ ഇന്ത്യയുടെ സാധ്യതകൾ വിശദീകരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ്‌ നിരീക്ഷകനുമായ ആകാശ് ചോപ്ര. ഇനിയും ഇന്ത്യൻ ബൗളർമാർക്ക് വളരെ നിർണായക പ്രകടനം ഫൈനലിൽ കയ്ച്ചവെക്കാൻ സാധിക്കുമെന്ന് പറഞ്ഞ ചോപ്ര ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ബോൾട് അടക്കമുള്ള കിവീസ് പേസ് ആക്രമണത്തെ മാതൃകയാക്കണം എന്നും ചോപ്രതുറന്ന് പറഞ്ഞു

“ടീം ഇന്ത്യക്ക് നാലാം ദിനം ഈ ഫൈനൽ ടെസ്റ്റിൽ തിരികെ വരുവാൻ ബൗളർമാർ ഫോം കണ്ടെത്തണം. എന്റെ അഭിപ്രായം ഇഷാന്ത് ശർമ്മക്ക് നാലാം ദിനത്തിൽ ചിലത് തെളിയിക്കുവാനുണ്ട് എന്നാണ്. അവന് ഈ പിച്ചിൽ നിന്നും നാലാം ദിനം ആനുകൂല്യം ലഭിക്കാനാണ് കൂടുതൽ സാധ്യത.ഫൈനലിൽ ഏറെ അച്ചടക്കം കാണിച്ച ബൗളർ ഇഷാന്ത് തന്നെയാണ്. ഒരു ബൗണ്ടറി പോലും അവന്റെ ഓവറിൽ പിറന്നിട്ടില്ല സ്ഥിരതയോടെ ഓഫ്‌ സ്റ്റമ്പ് ചാനലിൽ പന്തെറിഞ്ഞാൽ ഇഷാന്ത് ശർമ നേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യക്ക് വിജയം സമ്മാനിക്കുമെന്നാണ് എന്റെ പ്രതീക്ഷ ” ചോപ്ര വാചാലനായി