ഇന്ന് അന്താരാഷ്ട്ര ടെസ്റ്റ് കരിയറിൽ തന്റെ ഏറ്റവും മികച്ച ബൗളിംഗ് ഫോമിലാണ് ഇംഗ്ലണ്ട് സീനിയർ ഫാസ്റ്റ് ബൗളർ ജെയിംസ് അൻഡേഴ്സൺ. എല്ലാ എതിരാളികളും പേടിക്കുന്ന തന്റെ മാന്ത്രിക സ്വിങ്ങ് ബൗളിംഗ് പ്രകടനത്താൽ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ തന്നെ മൂന്നാമത് എത്തുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും പ്രായം പോലും അവഗണിച്ചുള്ള ബൗളിംഗ് മികവ് കാഴ്ചവെക്കുന്ന താരം വീണ്ടും ഒരു റെക്കോർഡ് സൃഷ്ടിച്ചാണ് എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും സസ്പെൻസ് നൽകുന്നത് ഓവൽ ടെസ്റ്റിൽ പന്തെറിയും മുൻപേ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ജെയിംസ് അൻഡേഴ്സൺ വീണ്ടും ഫോം ആവർത്തിക്കുകയാണ്.ഓവലിലെ ടെസ്റ്റിൽ കളിക്കാനെത്തിയ നിമിഷം മറ്റ് ഒരു അപൂർവ്വ നേട്ടം കൂടി അൻഡേഴ്സൺ സ്വന്തമാക്കി.
ഇന്ത്യക്ക് എതിരെ ഈ ടെസ്റ്റ് പരമ്പരയിൽ 14 വിക്കറ്റുകൾ വീഴ്ത്തി സീനിയർ ഫാസ്റ്റ് ബൗളർ അൻഡേഴ്സൺ തന്റെ മികവ് നഷ്ടമായിട്ടില്ല എന്നും തെളിയിച്ചു. ഇംഗ്ലണ്ടിൽ താരം കളിക്കുന്ന 95 -)o ടെസ്റ്റ് മത്സരമാണിത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കുവാൻ താരത്തിന് കഴിഞ്ഞു. ഇതിഹാസ താരമായ സച്ചിനെയാണ് ഈ ഒരു നേട്ടത്തിൽ അൻഡേഴ്സൺ പക്ഷേ മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തം മണ്ണിൽ ഏറ്റവും അധികം ടെസ്റ്റുകൾ കളിച്ച താരമായി ഇതോടെ ജെയിംസ് അൻഡേഴ്സൺ മാറി.94 ടെസ്റ്റുകൾ ഹോം ഗ്രൗണ്ട് കൂടിയായി ഇന്ത്യയിൽ കളിച്ച സച്ചിന്റെ നേട്ടമാണ് താരം മറികടന്നത്.
മുപ്പത്തിയോൻപത് വയസ്സുകാരൻ ജിമ്മി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയത് ഇംഗ്ലണ്ട് ആരാധകർ അടക്കം വളരെ ഏറെ ആഘോഷമാക്കി മാറ്റി കഴിഞ്ഞു. മത്സരത്തിന് മുൻപ് വിരമിക്കലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരം മറുപടി നൽകാതെ പോയത് ശ്രദ്ധേയമായി മാറി കഴിഞ്ഞിരുന്നു.ഓവലിൽ ഒന്നാം ദിനം പൂജാരയുടെ വിക്കറ്റ് വീഴ്ത്താനായി അൻഡേഴ്സണ് കഴിഞ്ഞിരുന്നു. താരം ടെസ്റ്റ് ക്രിക്കറ്റിൽ ഇത് പതിനൊന്നാമത്തെ തവണയാണ് ബാറ്റ്‌സ്മാൻ പൂജാരയുടെ വിക്കറ്റ് വീഴ്ത്തി റെക്കോർഡ് സൃഷ്ടിച്ചത്