കോഹ്ലിയും രോഹിത്തും തമ്മിൽ എന്താണ് പ്രശ്നം :മറുപടി നൽകി രവി ശാസ്ത്രി

ലോകക്രിക്കറ്റിലെ ഏറ്റവും ശക്തരായ ടീം എന്നൊരു വിശേഷണം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ഇന്ന് സ്വന്തമാണ്. 3 ഫോർമാറ്റിലും മികച്ച പ്രകടനത്തോടെ എക്കാലവും ഏറെ കയ്യടികൾ നേടുവാനായി കോഹ്ലി നയിക്കുന്ന ഇന്ത്യൻ സംഘത്തിനും സാധിക്കാറുണ്ട്. ഇന്ത്യൻ ടീമിനായി മൂന്ന് ഫോർമാറ്റിലും വളരെ മികവോടെ ബാറ്റ് ചെയ്യുന്ന വിശ്വസ്തരായ രണ്ട് താരങ്ങൾ താന്നെയാണ് രോഹിത് ശർമ്മയും ഒപ്പം വിരാട് കോഹ്ലിയും. ടീം ഇന്ത്യയുടെ ഏറെ അഭിഭാജ്യ ഘടകമാണ് ഇവർ ഇരുവരും. കളിക്കളത്തിലും പുറത്തും മികച്ച രണ്ട് സുഹൃത്തുക്കളായി കാണാറുള്ള ഇവർ ഇരുവരും തമ്മിൽ തർക്കങ്ങളാണ് എന്നും ചില റിപ്പോർട്ടുകളും സൂചനകളും പക്ഷേ പുറത്തുവരാറുണ്ട്. ഈ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് ഇന്ത്യൻ ടീം ഹെഡ് കോച്ച് രവി ശാസ്ത്രി

കോഹ്ലിയും രോഹിത്തും വളരെ മികച്ച 2 ഫ്രണ്ട്‌സ് എന്നാണ് രവി ശാസ്ത്രിയുടെ അഭിപ്രായം. ഇരുവർക്കുമിടയിൽ താൻ ഒരിക്കലും തർക്കങ്ങൾ പോലും കണ്ടിട്ടില്ല എന്നും കോച്ച് വിശദമാക്കുന്നു.”എന്റെ വിശ്വാസം ഇരുവർക്കുമിടയിൽ എന്തേലും പ്രശ്നം വന്നിട്ടില്ല എന്നാണ്. മികച്ച ഒരു സഹകരണം രോഹിത്തിലും ഒപ്പം വിരാട് കോഹ്ലിയിലും കാണുവാൻ സാധിക്കും. ടീം ഇന്ത്യയെ ബാധിക്കുന്ന എന്തേലും തരം സംസാരാമോ പ്രശ്നങ്ങളോ ഏതേലും താരത്തിൽ നിന്നും സംഭവിച്ചാൽ ഞാൻ അത് തുറന്നുപറയുന്ന ഒരാളാണ് “രവി ശാസ്ത്രി നിലപാട് വിശദമാക്കി

“രോഹിത്തും കോഹ്ലിയും തമ്മിൽ വിവിധ പ്രശ്നങ്ങളുണ്ട് ഒപ്പം അവർക്കിടയിൽ തർക്കങ്ങളാണ് എന്നുള്ള വാർത്തകളെ എല്ലാം നമുക്ക് ചിരിച്ചുതള്ളുകയെന്ന ഒരൊറ്റ വഴി മാത്രമേ ഉള്ളൂ. ടീമിന്റെ മികച്ച പ്രകടനത്തിന് താരങ്ങൾക്കിടയിലെ ഏറെ മികച്ച സൗഹൃദം പ്രധാനമാണ്. ഡ്രസിങ് റൂമിൽ മികച്ച അന്തരീക്ഷം സൃഷ്ടിക്കുക ഒരു കോച്ചിന്റെ കൂടി കടമയാണ് “രവി ശാസ്ത്രി വാചാലനായി