പൂജാരയ്ക്ക് പകരം യുവ അസ്ത്രത്തെ ആദ്യ ടെസ്റ്റിൽ കളിപ്പിക്കാൻ ഇന്ത്യ. വിൻഡിസ് കരുതിയിരുന്നോ.

Pujara vs england fifty

ഇന്ത്യൻ പ്രീമിയർ ലീഗിലും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും തകർപ്പൻ പ്രകടനം കാഴ്ചവച്ച ക്രിക്കറ്ററാണ് യുവതാരം ജയ്സ്വാൾ. 2023 ഐപിഎല്ലിൽ രാജസ്ഥാൻ ടീമിനായി മിന്നുന്ന പ്രകടനമായിരുന്നു ജയ്സ്വാൾ കാഴ്ചവച്ചത്. ശേഷം ഇന്ത്യ ജയ്സ്വാളിന് ഈ പ്രകടനത്തിനുള്ള പ്രതിഫലവും നൽകുകയുണ്ടായി. വരാനിരിക്കുന്ന ഇന്ത്യയുടെ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇന്ത്യ ജയ്സ്വാളിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ വിശ്വസ്തനായിരുന്ന ചേതേശ്വർ പൂജാരയ്ക്ക് പകരക്കാരനായിയാണ് ജയ്സ്വാൾ എത്തുന്നത്. രോഹിത് ശർമയും ശുഭമാൻ ഗിലും ഇന്ത്യയ്ക്കായി ഓപ്പണിങ് ഇറങ്ങുമ്പോൾ, ജയ്സ്വാൾ മൂന്നാമനായിയാവും ആദ്യ മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

പരമ്പരയ്ക്കു മുൻപായി ഇന്ത്യ വിൻഡീസിൽ ഒരു പരിശീലന മത്സരം കളിക്കുകയുണ്ടായി. ഈ മത്സരത്തിൽ വിരാട് കോഹ്ലി അടക്കമുള്ള സീനിയർ ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ ഒരു അർത്ഥശതകം സ്വന്തമാക്കി ജയിസ്വാൾ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. ഇതിനുശേഷമാണ് ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ തീർച്ചയായും കളിക്കും എന്ന കാര്യത്തിൽ വ്യക്തത വന്നത്. എന്നിരുന്നാലും ഇന്ത്യൻ ടീമിന്റെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഒന്നുംതന്നെ ഉറപ്പിച്ചു പറയാൻ സാധിക്കില്ല. ഒരുപക്ഷേ മത്സരത്തിൽ അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ മൂന്നാം നമ്പറിൽ തന്നെയായിരിക്കും ജയിസ്വാൾ കളിക്കുക.

See also  "സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ "- ഹർഭജൻ പറയുന്നു..

നിലവിൽ ഇന്ത്യയുടെ പ്രധാന ഓപ്പണർമാരായ ശുഭമാൻ ഗില്ലും രോഹിത് ശർമയും തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. പിന്നീടുള്ള ബാറ്റിംഗ് ക്രമത്തിലാണ് ഇന്ത്യ പുതിയ പരീക്ഷണങ്ങൾക്ക് മുതിരുന്നത്. സ്ക്വാഡിന് പുറത്തായതിനാൽ തന്നെ ജയിസ്വാൾ, ഋതുരാജ് അടക്കമുള്ള യുവ താരങ്ങളെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ ഋതുരാജിന് ഇപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ സമീപസമയത്ത് മികച്ച പ്രകടനം പുറത്തെടുത്തതിനാൽ ജയിസ്വാൾ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ മാസം 12നാണ് വിൻഡിസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് ശേഷം വലിയൊരു ഇടവേള ഇന്ത്യക്ക് ലഭിക്കുകയുണ്ടായി. അതിനുശേഷമാണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ ഇറങ്ങുന്നത്. മറുവശത്ത് വെസ്റ്റിൻഡീസിന്റെ കാര്യം കൂടുതൽ പരിതാപകരമാണ്. ഏകദിന ലോകകപ്പിനുള്ള ക്വാളിഫയർ റൗണ്ടിൽ പോലും യോഗ്യത നേടാൻ വെസ്റ്റിൻഡീസിന് സാധിച്ചിട്ടില്ല. അതിനാൽ തന്നെ ഒരു വലിയ തിരിച്ചുവരവിനാണ് വിൻഡീസും ശ്രമിക്കുന്നത്.

Scroll to Top