രാജ്കോട്ടില്‍ കത്തികയറി ജയ്സ്വാള്‍. ഡബിള്‍ സെഞ്ചുറി. ലീഡ് 500 കടന്നു

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലും ഒരു തകർപ്പൻ ഇരട്ട സെഞ്ചുറി സ്വന്തമാക്കി ഓപ്പണർ ജയ്സ്വാൾ. രണ്ടാം മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ജയിസ്വാളിന്റെ മറ്റൊരു വെടിക്കെട്ട് പ്രകടനമാണ് മൂന്നാം മത്സരത്തിലും കാണാൻ സാധിച്ചത്.

മത്സരത്തിൽ 231 പന്തുകളിൽ നിന്നാണ് ജയ്സ്വാൾ തന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം ഇരട്ട സെഞ്ച്വറി പൂർത്തീകരിച്ചത്. ജയ്സ്വാളിന്റെ ഇന്നിംഗ്സിൽ 14 ബൗണ്ടറികളും 10 വമ്പൻ സിക്സറുകളും ഉൾപ്പെട്ടു. മത്സരത്തിൽ ഒരുപാട് റെക്കോർഡുകളാണ് ഈ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ ജയ്സ്വാൾ സ്വന്തമാക്കിയത്. മാത്രമല്ല ഇന്ത്യയ്ക്ക് 500 റൺസിലധികം ലീഡ് നൽകി കൊടുക്കാനും ഈ ഇന്നിങ്സ് വളരെ സഹായകരമായി.

ഇന്നിംഗ്സിന്റെ തുടക്കത്തിൽ വളരെ പതിയെയാണ് ജയ്സ്വാൾ ആരംഭിച്ചത്. ഒരു വശത്ത് രോഹിത് തകർത്തടിച്ചപ്പോഴും ജയസ്വാൾ പ്രതിരോധാത്മകമായ സമീപനം പുലർത്തി. എന്നാൽ മറുവശത്ത് വിക്കറ്റുകൾ വീഴാൻ തുടങ്ങിയപ്പോൾ ജയസ്വാൾ തന്റെ വെടിക്കെട്ട് രീതിയിലേക്ക് തിരികെ എത്തുകയായിരുന്നു.

പിന്നീട് ഇംഗ്ലണ്ട് ബോളർമാരെ തകർത്തടിക്കാൻ ജയസ്വാളിന് സാധിച്ചു. മത്സരത്തിന്റെ മൂന്നാം ദിവസം ഒരു അതിവേഗ സെഞ്ച്വറി തന്നെ ജയ്സ്വാൾ സ്വന്തമാക്കി. 73 പന്തുകളിൽ 35 റൺസ് എന്ന നിലയിൽ നിന്ന്, 80 പന്തുകളിൽ തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിക്കാൻ ജയ്സ്വാളിന് സാധിച്ചു. വീണ്ടും ജയ്സ്വാൾ വെടിക്കെട്ട് തുടർന്നപ്പോൾ മത്സരത്തിന്റെ മൂന്നാം ദിവസം തകർപ്പൻ സെഞ്ച്വറിയാണ് പിറന്നത്.

ശേഷം പരിക്ക് മൂലം മൂന്നാം ദിവസം ജയ്സ്വാൾ മടങ്ങുകയുണ്ടായി. പിന്നീട് നാലാം ദിവസമാണ് ജയ്സ്വാൾ ബാറ്റിംഗിന് ഇറങ്ങിയത്. തന്റെ മനോഭാവത്തിൽ യാതൊരു മാറ്റവും വരുത്താതെയാണ് ജയ്സ്വാൾ മുൻപോട്ട് നീങ്ങിയത്. നാഴികക്കല്ലുകൾ പിന്നിടുമ്പോഴും തന്റെ സ്ട്രൈക്ക് റേറ്റ് കുറയാതെ ജയ്സ്വാൾ നോക്കി.

ഇംഗ്ലണ്ടിന്റെ ലെജൻഡ് ബോളർ ജെയിംസ് ആൻഡേഴ്സനെതിരെ തുടർച്ചയായി 3 സിക്സറുകൾ പറത്തി ജയ്സ്വാൾ ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയുണ്ടായി. കേവലം 192 പന്തുകളിൽ നിന്നായിരുന്നു ജയ്സ്വാൾ തന്റെ 150 റൺസ് പൂർത്തീകരിച്ചത്. മറുവശത്ത് സർഫറാസിനെ കൂട്ടു ലഭിച്ചതോടെ ജയ്സ്വാൾ ഇന്ത്യൻ സ്കോർ വീണ്ടും ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചു.

ഇതിനിടെ ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡും ഈ യുവതാരം തന്റെ പേരിൽ ചേർത്തു. മത്സരത്തിൽ 231 പന്തുകളിൽ നിന്നാണ് ജയ്സ്വാൾ തന്റെ ഇരട്ട സെഞ്ച്വറി പൂർത്തീകരിച്ചത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ജയ്സ്വാൾ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോർഡുകളിൽ ഒന്നാണ് മത്സരത്തിൽ ജയ്സ്വാൾ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ ഭാവി ജയ്സ്വാളിന്റെ കൈകളിൽ ഭദ്രമാണ് എന്ന് വിളിച്ചോതുന്ന ഒരു ഇന്നിംഗ്സ് തന്നെയാണ് മത്സരത്തിൽ ഈ യുവതാരം കാഴ്ചവച്ചത്.

Previous articleഇനി അവന്റെ കാലമാണ്. ജയ്‌സ്വാൾ യുഗം. അതുല്യ പ്രതിഭയെന്ന് മുൻ ഇന്ത്യൻ താരം.
Next articleഒട്ടും പേടിയില്ലാ. സിക്സ് ഹിറ്റിങ്ങിൽ ലോകറെക്കോർഡ് നേടി ജയ്‌സ്വാൾ.ഒട്ടും പേടിയില്ലാ.