ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യയുടെ യുവതാരം ജെയിസ്വാൾ. മത്സരത്തിൽ 48 പന്തുകളിൽ നിന്നാണ് ജെയിസ്വാൾ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്ന ഇന്ത്യൻ ടീമിന് ശക്തമായ ഒരു തുടക്കമാണ് സെഞ്ച്വറി പ്രകടനത്തിലൂടെ ജയിസ്വാൾ നൽകിയിരിക്കുന്നത്. നേപ്പാൾ ബോളർമാരെ കടന്ന് ആക്രമിച്ചാണ് ജെയിസ്വാൾ കിടിലൻ ഇന്നിങ്സ് കെട്ടിപ്പടുത്തത്. ഇന്ത്യയെ മികച്ച ഒരു സ്കോറിലെത്തിക്കാൻ ജെയിസ്വാൾ തട്ടുപൊളിപ്പൻ സെഞ്ച്വറിക്ക് സാധിച്ചിട്ടുണ്ട്.
ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. താരതമ്യേന ചെറിയ പിച്ചിൽ ഏറ്റവുമധികം റൺസ് കണ്ടെത്താൻ തന്നെയാണ് ഇന്ത്യയുടെ ഓപ്പണർമാർ ശ്രമിച്ചത്. ജെയിസ്വാളും ഋതുരാജും ഇന്നിംഗ്സിന്റെ ആദ്യ സമയങ്ങളിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനം തന്നെ കാഴ്ചവച്ചു. പവർപ്ലേ ഓവറുകളിൽ തന്നെ ഇന്ത്യയെ വലിയ നിലയിൽ എത്തിക്കാൻ ജെയിസ്വാളിന് സാധിച്ചു. എന്നാൽ ഒരുവശത്ത് നായകൻ ഋതുരാജ്(25) തന്റെ പ്രതാപ കാല ഫോമിലേക്കെത്താൻ പാടുപെടുന്നതാണ് കണ്ടത്. പക്ഷേ മറുവശത്ത് ജയസ്വാൾ ബൗണ്ടറികൾ കൊണ്ട് നേപ്പാൾ ബോളിങ് നിരയെ അടിച്ചൊതുക്കുകയായിരുന്നു.
മത്സരത്തിൽ 22 പന്തുകളിൽ നിന്നായിരുന്നു ജെയിസ്വാൾ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിനുശേഷവും ജയസ്വാൾ മത്സരത്തിൽ അടിച്ചു തകർക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ ഋതുരാജിനൊപ്പം ചേർന്ന് 103 കൂട്ടുകെട്ടാണ് ജെയിസ്വാൾ കെട്ടിപ്പടുത്തത്. ഇത് നേപ്പാൾ നിരക്ക് വലിയ രീതിയിൽ പ്രഹരമേൽപ്പിച്ചു. ഋതുരാജ് പുറത്തായ ശേഷവും ജെയിസ്വാൾ അടിച്ചു തകർക്കുകയുണ്ടായി.
മത്സരത്തിൽ 48 പന്തുകൾ നേരിട്ടായിരുന്നു ജെയിസ്വാൾ തന്നെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 8 ബൗണ്ടറികളും 7 സിക്സറുകളും ഉൾപ്പെട്ടു. ഒരുവശത്ത് വിക്കറ്റുകൾ തുരുതുരാൻ നഷ്ടപ്പെടുമ്പോഴും മറുവശത്ത് ആക്രമിച്ചു തന്നെയാണ് ജെയിസ്വാൾ ഇന്നിങ്സിലുടനീളം കളിച്ചത്.
മത്സരത്തിൽ ഇന്ത്യയെ ശക്തമായ ഒരു നിലയിലെത്തിക്കാൻ ജയിസ്വാളിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന തിലക് വർമ്മയും ജിതേഷ് ശർമയും മത്സരത്തിൽ തിളങ്ങാതെ പോയത് നിരാശ സമ്മാനിക്കുന്നു. എന്നിരുന്നാലും മറുവശത്ത് ജയിസ്വാവാളിന്റെ പ്രകടനം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.
നേരത്തെ തന്നെ ഇന്ത്യൻ ടീമിന്റെ ഭാവി താരമായി പല മുൻ താരങ്ങളും ജെയിസ്വാളിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് ആക്കം കൂട്ടുന്ന പ്രകടനം തന്നെയാണ് നേപ്പാളിനെതിരായ ഏഷ്യൻ ഗെയിംസ് മത്സരത്തിൽ ജെയിസ്വാൾ കാഴ്ചവച്ചിരിക്കുന്നത്.