ശ്രീലങ്കകെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിന്‍റെയും ജസ്പ്രീത് ബൂംറയുടെയും ആദ്യ സ്പെല്ലുകളില്‍ വളരെ കരുതലോടെയാണ് തുടങ്ങിയത്. പവര്‍പ്ലേയില്‍ വെറും 32 റണ്‍സാണ് വഴങ്ങിയത്.
ശക്തമായ ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിനെ പരീക്ഷിക്കാന്‍ ചെറിയ സ്കോര്‍ മതിയാവില്ലാ എന്ന് അറിയാവുന്ന ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍ സ്പിന്നേഴ്സിനെ ആക്രമിക്കാന്‍ തുടങ്ങി. ഒന്‍പതാം ഓവര്‍ എറിയാന്‍ എത്തിയ ജഡേജയെ സിക്സടിച്ചുകൊണ്ടാണ് ഗുണതിലക വരവേറ്റത്. രണ്ടാം പന്തില്‍ ബൗണ്ടറി നേടി ഗുണതിലക ജഡേജയെ മാനസികമായി തളര്‍ത്തി.
അതുകൊണ്ടും അവസാനിച്ചില്ലാ മൂന്നാം പന്തില്‍ ഡീപ് മിഡ് വിക്കറ്റിലൂടെ മറ്റൊരു സിക്സ് പറന്നു. എന്നാല്‍ നാലാം പന്തിലും കൂറ്റന്‍ ഷോട്ടിനുള്ള ശ്രമത്തിനിടെ പന്ത് ഉയര്‍ന്നു പൊങ്ങി. ലോങ്ങ് ഓണില്‍ നിന്നും ഓടിയെത്തിയ വെങ്കടേഷ് അയ്യര്‍ മനോഹരമായി ക്യാച്ച് പൂര്‍ത്തിയാക്കി. 29 പന്തില്‍ 4 വീതം ഫോറും 2 സിക്സുമാണ് ഗുണതിലക നേടിയത്.
India (Playing XI): Rohit Sharma(c), Ishan Kishan(w), Shreyas Iyer, Sanju Samson, Ravindra Jadeja, Venkatesh Iyer, Deepak Hooda, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal.
Sri Lanka (Playing XI): Pathum Nissanka, Kamil Mishara, Charith Asalanka, Danushka Gunathilaka, Dinesh Chandimal(w), Dasun Shanaka(c), Chamika Karunaratne, Dushmantha Chameera, Praveen Jayawickrama, Binura Fernando, Lahiru Kumara.