അവൻ ടി :20 ക്രിക്കറ്റിലെ എല്ലാം അറിയാവുന്ന താരം :വാനോളം പുകഴ്ത്തി മുൻ താരം

ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു ടീമാണ് ഇതിഹാസതാരം മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎല്ലിൽ ഒരൊറ്റ സീസൺ ഒഴികെ ബാക്കി സീസണിൽ എല്ലാം പ്ലേഓഫ്‌ കളിച്ചിട്ടുള്ള ചെന്നൈ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിൽ ബഹുദൂരം മുൻപിലാണ്. ഇത്തവണ ഐപിൽ സീസണിൽ പ്ലേഓഫ്‌ ഉറപ്പിച്ച ആദ്യത്തെ ടീമായ ചെന്നൈയുടെ ഏറ്റവും വലിയ കരുത്താണ് ആൾറൗണ്ടർ ജഡേജ ബാറ്റിങ്, ബൗളിംഗ്, ഫീൽഡിങ് അടക്കം എല്ലാം മേഖലയിലും തിളങ്ങാറുള്ള ജഡേജയെ ഭാവി ചെന്നൈ ടീം നായകൻ എന്നാണ് ക്രിക്കറ്റ്‌ ലോകവും തുറന്ന് പറയുന്നത്. കൂടാതെ ഈ സീസണിന് ശേഷം ധോണി ക്യാപ്റ്റൻസി പദവിയിൽ നിന്നും മാറിയാൽ ശേഷം ജഡേജയാകും ചെന്നൈ ടീം അടുത്ത ക്യാപ്റ്റനായി എത്തുകയെന്നും സൂചനകളുണ്ട്.

എന്നാൽ ജഡേജയെ ഏറെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഏത് ടീമും ആഗ്രഹിക്കുന്ന താരമാണ് ജഡേജ എന്ന് പറഞ്ഞ മൈക്കൽ വോൺ ഈ സീസണിൽ ചെന്നൈ ടീമിനെ ഒട്ടുമിക്ക കളികളിൽ രക്ഷിച്ചത് താരമാണെന്നും നിരീക്ഷിച്ചു.”ടി :20 ക്രിക്കറ്റിന് നിലവിൽ ഏറ്റവും യോജിച്ച താരമാണ് ജഡേജ. അവന്റെ ഓരോ മത്സരത്തിലെ മികവും നമ്മൾ ചർച്ചയാക്കിയിട്ടുണ്ട്. അവന് ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഫീൽഡിങ് മികവിനാലും മത്സരഫലത്തെ മാറ്റാൻ കഴിയും നിലവിൽ ലിമിറ്റഡ് ഓവറിലെ ഏറ്റവും മികച്ച ആൾറൗണ്ടറാണ് അയാൾ.ബാറ്റ്‌സ്മാന്മാരെ കുറിച്ചുള്ള നമ്മളുടെ ചിന്ത ക്രിസ് ഗെയിൽ പവർ വിരാട് കോഹ്ലി ഫിറ്റ്നസ് എന്നാണേൽ ഒരു ആൾറൗണ്ടർ എന്ന് പറഞ്ഞാൽ അത് ജഡേജ എന്നാകും നമ്മൾ എല്ലാവരും ചിന്തിക്കുക “മൈക്കൽ വോൺ തന്റെ അഭിപ്രായം വിശദമാക്കി.

“ടി :20 ക്രിക്കറ്റിൽ എല്ലാ കഴിവുകളും സ്വന്തമായ ഒരു താരമാണ് ജഡേജ.ഏത് പിച്ചിലും ടേൺ കണ്ടെത്തുവാൻ കഴിവ് അവന്റെ കൈവശമുണ്ട്. കൂടാതെ ടീമിന് അതിവേഗം വിക്കറ്റ് നഷ്ടമായാൽ ഏറെ അനായാസം ഇന്നിങ്സിനെ രക്ഷിക്കാൻ കൂടി ജഡേജക്ക് സാധിക്കും. ഏതൊരു ടീമും ജഡേജയെ പോലൊരു താരം പ്ലെയിങ് ഇലവനിൽ വേണമെന്ന് വളരെ അധികം ആഗ്രഹിക്കും. “മുൻ ഇംഗ്ലണ്ട് നായകൻ വാചലനായി. സീസണിൽ ആറാം നമ്പറിലും ഫിനിഷർ റോളിലും കളിക്കുന്ന ജഡേജ 212 റൺസാണ് വെറും 139 പന്തിൽ നിന്നായി ഇതിനകം അടിച്ചെടുത്തത്.

Previous articleസുരേഷ് റെയ്നയെ എന്തുകൊണ്ട് ഒഴിവാക്കി :കാരണം വെളിപ്പെടുത്തി ധോണി
Next articleമെല്ലെപോക്കിന്റെ പിന്നിലെ കാരണം ഇതാണ്. വെളിപ്പെടുത്തലുമായി മഹേന്ദ്ര സിംഗ് ധോണി