കുഞ്ഞന്‍മാരെ പഞ്ഞിക്കിട്ടതില്‍ കാര്യമില്ലാ. വിലയിരുത്തലുമായി ഗൗതം ഗംഭീര്‍

ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ വീരാട് കോഹ്ലി, ഹോങ്കോങ്ങിനെതിരെ അര്‍ദ്ധസെഞ്ചുറി നേടിയത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. മത്സരത്തില്‍ 44 പന്തില്‍ 59 റണ്‍സാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചത്. കരിയറിലെ 31ാം അര്‍ദ്ധസെഞ്ചുറി നേടിയ താരം ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 അര്‍ദ്ധസെഞ്ചുറി എന്ന രോഹിത് ശര്‍മ്മയുടെ റെക്കോഡിനൊപ്പമെത്തി.

പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ തുടക്കത്തില്‍ പതറിയെങ്കിലും ഹോങ്കോങ്ങിനെതിരെ അര്‍ദ്ധസെഞ്ചുറി നേടിയത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നാണ് കരുതുന്നത്. കോഹ്‌ലിയുടെ ഇന്നിംഗ്‌സിനെ വിലയിരുത്താൻ എതിരാളികളായ ഹോങ്കോംഗ് അനുയോജ്യമല്ലെന്നാണ് മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ കരുതുന്നത്.

virat kohli bowling

“ഒരുപക്ഷേ ഇത് വിരാട് കോഹ്‌ലിയെയോ മറ്റേതെങ്കിലും ബാറ്ററെയോ വിലയിരുത്താന്‍ പറ്റുന്ന എതിരാളികളല്ലാ. എന്നാൽ റണ്ണുകള്‍ വളരെ പ്രാധാന്യമാണ്, എതിരാളി ആരായാലും മധ്യനിരയിൽ റൺസ് സ്‌കോർ ചെയ്യാൻ നിങ്ങൾ പരിശ്രമിക്കണം,” സ്റ്റാർ സ്പോര്‍ട്ട്സ് ചർച്ചയ്ക്കിടെ ഗംഭീർ പറഞ്ഞു.

“അവന്‍ ബാറ്റിംഗ് താളത്തിലായിരുന്നോ അതോ ഇനി വരുമോ എന്ന് വിലയിരുത്താനാവില്ലാ, വരാനിരിക്കുന്ന മത്സരങ്ങളിൽ അദ്ദേഹം മികച്ച താളത്തിൽ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അത് അത്തരത്തിലുള്ള നിലവാരമുള്ള ബൗളിംഗ് ആയിരുന്നില്ല.”

virat 34

“വിരാട് കോഹ്‌ലിക്ക് ഈ കളി വളരെയധികം ആവശ്യമായിരുന്നു, കാരണം അദ്ദേഹം ഒരു ഇടവേളയ്ക്ക് ശേഷമാണ് മടങ്ങിവരുന്നത്, ഒരു കളിക്കാരനും ഇത് എളുപ്പമല്ല. ആദ്യ മത്സരത്തിൽ, പിച്ചിൽ നിന്ന് ഫാസ്റ്റ് ബൗളർമാർക്ക് സഹായം ഉണ്ടായിരുന്നു, അത് മികച്ച ബൗളിംഗ് ലൈനപ്പായിരുന്നു. അഫ്ഗാനിസ്ഥാനായാലും പാക്കിസ്ഥാനായാലും ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ വിരാട് കോഹ്‌ലി മികച്ച താളത്തിലായിരിക്കും കാണുകയെന്നും ഗംഭീർ പ്രതീക്ഷിച്ചു.

Previous articleഏഷ്യാ കപ്പില്‍ കടുവകണ്ണീര്‍ വീണു. ബംഗ്ലാദേശിനെ പുറത്താക്കി ശ്രീലങ്ക
Next article4 വര്‍ഷം കാത്തിരുന്ന പ്രതികാരം. നാഗിന്‍ ഡാന്‍സുമായി ശ്രീലങ്കന്‍ താരം