ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ ടി :20 ലോകകപ്പ് ആവേശത്തിലാണ്.ആരാകും ഇത്തവണ ലോകകപ്പ് കിരീടം നേടുമെന്ന ആകാംക്ഷ സജീവമായിരിക്കെ ഇന്നലെ നടന്ന ഒന്നാമത്തെ സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ന്യൂസിലാൻഡ് ടീം ഫൈനലിലേക്ക് മുന്നേറി. ടി :20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് കിവീസ് ടീം ഫൈനലിൽ എത്തുന്നത്. കൂടാതെ 2019ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തങ്ങളെ തോൽപ്പിച്ചതിലുള്ള മധുര പ്രതികാരം കൂടി വീട്ടുവാനും കിവീസ് ടീമിന് കഴിഞ്ഞു. ആവേശകരമായ ഫൈനലിൽ അവസാന ഓവർ വരെ പോരാടിയാണ് ന്യൂസിലാൻഡ്ടീം ജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടീം നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 166 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ കിവീസ് ടീം 5 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു.ഡാരിൽ മിച്ചൽ (47 പന്തിൽ 72 ) കാഴ്ചവെച്ച വെടിക്കെട്ട് ബാറ്റിങ് മികവാണ് കിവീസ് ജയം ഏറെ അനായാസമാക്കിയത്.
എന്നാൽ ഇന്നലത്തെ വൻ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് നായകൻ മോർഗൻ എതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിലും ക്രിക്കറ്റ് ലോകത്തും തന്നെ ഉയരുന്നത്. നായകൻ മോർഗൻ ബൗളിംഗ് മാറ്റങ്ങളിൽ വരുത്തിയ ചില പിഴവുകൾ കിവീസ് ജയത്തിനുള്ള കാരണമായി എന്നും മുൻ താരങ്ങൾ അടക്കം ഇപ്പോൾ അഭിപ്രായപെടുന്നുണ്ട്. അതേസമയം ഇത്തരം ആക്ഷേപങ്ങളിൽ ഒന്നും തന്നെ അർഥമില്ലെന്ന് പറയുകയാണ് ഇയാൻ മോർഗൻ. ഒരിക്കലും തോൽവിക്കുള്ള കാരണം തന്റെ പിഴവുകളല്ല മറിച്ച് കിവീസ് ടീം ജയത്തെയാണ് വാനോളം പ്രശംസിക്കേണ്ടതെന്നും മോർഗൻ തുറന്ന് പറഞ്ഞു.
“മത്സരങ്ങൾ നിങ്ങൾ വിശദമായി നോക്കൂ ഇരു ടീമുകളും മനോഹരമായി കളിച്ചു.ഈ ടൂർണമെന്റിൽ ഉടനീളം ഞങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ ഈ രാത്രി ഞങ്ങൾ ഒരിക്കലും തന്നെ മറക്കില്ല. ഈ മത്സരത്തിലെ എല്ലാവിധ അഭിനന്ദനവും അർഹിക്കുന്നത് കിവീസ് ടീമും നായകൻ കെയ്ൻ വില്യംസണും കൂടിയാണ്. അവരുടെ മികവിന് മുൻപിൽ ഞങ്ങൾ തകർന്നു. എങ്കിലും കളിയിൽ ഒരു പിഴവുകളും ഞങ്ങൾ വരുത്തിയില്ല. ഈ ടൂർണമെന്റിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തിൽ ഞങ്ങൾക്ക് അഭിമാനം വളരെ അധികമാണ്. ടീം താരങ്ങളെ കുറിച്ച് അഭിമാനമാണുള്ളത്.”ഇയാൻ മോർഗൻ അഭിപ്രായം വിശദമാക്കി