അന്ന് കോഹ്ലി നൽകിയ ഉപദേശം എന്താണ് :വെളിപ്പെടുത്തി വെങ്കടേശ് അയ്യർ

images 2021 11 11T135201.772

ഐപിൽ പതിനാലാം സീസണിലെ തന്നെ കണ്ടെത്തൽ എന്നൊരു വിശേഷണം നേടിയ താരമാണ് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ആൾറൗണ്ടർ വെങ്കടേഷ് അയ്യർ. ഇത്തവണ ഐപിഎല്ലിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ യുവ താരം ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയത് അതിവേഗമാണ്. കൂടാതെ സയ്യദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരത്തിനെ കിവീസിന് എതിരായ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് അവസരം ലഭിച്ചു. ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ മോശം പ്രകടനം പുറത്തെടുത്ത ഹാർദിക് പാണ്ട്യക്ക്‌ പകരക്കാരനായി ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാകുവാൻ താരത്തിന് എല്ലാ അർഥത്തിലും സാധിക്കുമെന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്

എന്നാൽ ഐപിൽ സീസണിനിടയിലെ കൊൽക്കത്ത :ബാംഗ്ലൂർ മത്സരത്തിൽ വെങ്കടേശ് അയ്യറും ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയും തമ്മിൽ ചില ചർച്ച നടന്നത് ആരാധകർ ഏറ്റെടുത്തിരുന്നു. യുവ താരത്തിന് ഉപദേശങ്ങൾ നൽകിയ കോഹ്ലി ബാറ്റിങ് സ്കില്ലുകൾ കൂടി പങ്കുവെക്കുന്ന മനോഹരമായ കാഴ്ച എല്ലാ ക്രിക്കറ്റ്‌ പ്രേമികലും കയ്യടികൾ നൽകിയാണ് സ്വീകരിച്ചത്.ഇന്ത്യൻ ടീമിനും ഒപ്പം ലോകകപ്പ് മത്സരങ്ങളിൽ കൂടി പങ്കാളിയായിരുന്ന താരം നെറ്റ്സിൽ നിന്നും തനിക്ക് ലഭിച്ച അനുഭവത്തെ കുറിച്ച് മനസ്സുതുറക്കുകയാണ്. കൂടാതെ തനിക്ക് അന്ന് കോഹ്ലിയുമായി കുറച്ച് നേരമെങ്കിലും സംസാരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ നിർണായക നിമിഷമാണ് എന്നും വിശദമാക്കി.

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.
images 2021 11 11T135214.806

“വരുന്ന പരമ്പരയിൽ നായകൻ രോഹിത് ശർമ്മക്ക്‌ കീഴിൽ കളിക്കുന്ന ത്രില്ലിലാണ് ഞാൻ.ലോകകപ്പ് കാലയളവിൽ എനിക്ക് നെറ്റ്സിൽ മിക്ക ഇന്ത്യൻ താരങ്ങൾക്ക് ഒപ്പവും സമയം ചിലവഴിക്കാൻ കഴിഞ്ഞു. വിരാt ഭായി എനിക്ക് ഏറെ ഉപദേശം നൽകി. നീ നിലവിൽ എന്താണോ ഓരോ മത്സരത്തിലും ചെയ്യുന്നത് അത് തന്നെ തുടരുവനാണ് കോഹ്ലി ഭായ് പറഞ്ഞത്. ഏതൊക്കെ അവസരം ലഭിച്ചാലും എന്റെ കരുത്തിൽ ശ്രദ്ധിക്കാനാണ് കോഹ്ലി ഭായ് പറഞ്ഞത്.ഞാൻ കരിയറിൽ എക്കാലവും ഈ വാക്കുകൾ ഓർത്തിരിക്കും “അയ്യർ അഭിപ്രായം വ്യക്തമാക്കി.

Scroll to Top