“മുഴുവൻ ക്രെഡിറ്റും ബോളർമാർക്ക് നൽകുന്നു. ഇതൊരു 190 റൺസ് പിച്ചായിരുന്നില്ല”. രോഹിത് ശർമ പറയുന്നു.

369036

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ ടീമിലെ ബോളർമാർക്ക് ക്രെഡിറ്റ് നൽകി രോഹിത് ശർമ. മത്സരത്തിൽ 280ന് മുകളിൽ പോവേണ്ട പാകിസ്താന്റെ സ്കോർ 191 റൺസിൽ ഒതുക്കിയ ബോളർമാരാണ് വിജയത്തിൽ പങ്കുവഹിച്ചത് എന്നാണ് രോഹിത് ശർമ പറഞ്ഞത്. മത്സരത്തിൽ ഒരു സമയത്ത് പാക്കിസ്ഥാൻ 155ന് 2 എന്ന ശക്തമായ നിലയിലായിരുന്നു. അവിടെനിന്ന് തകർപ്പൻ ബോളിംഗ് പ്രകടനമാണ് ഇന്ത്യയുടെ ബോളർമാർ കാഴ്ചവച്ചത്. ഇങ്ങനെ പാക്കിസ്ഥാൻ കേവലം 191 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ഇതേ സംബന്ധിച്ചാണ് മത്സരത്തിന് ശേഷം ഇന്ത്യൻ നായകൻ സംസാരിച്ചത്.

“ഇന്നത്തെ മത്സരഫലത്തിൽ പ്രധാന പങ്കു വഹിച്ചത് ബോളർമാർ തന്നെയാണ്. മത്സരം നിയന്ത്രിക്കുന്നതിൽ അവർ വിജയിച്ചു. ഇതൊരു 190 റൺസ് മാത്രം പിറക്കുന്ന പിച്ചാണ് എന്ന് ഞാൻ കരുതുന്നില്ല. ഒരു സമയത്ത് പാക്കിസ്ഥാന്റെ സ്കോർ 280 കടക്കുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ആ സമയത്ത് ശക്തമായ ഒരു തിരിച്ചുവരവ് ഞങ്ങളുടെ ബോളർമാർ നടത്തി. ആ പ്രകടനത്തിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ആർക്കൊക്കെ ബോൾ ലഭിച്ചോ അവരൊക്കെയും വളരെ മികച്ച രീതിയിൽ ജോലി ഭംഗിയായി ചെയ്തു. ബോളിങിൽ മികവു കാട്ടാൻ സാധിക്കുന്ന 6 താരങ്ങളാണ് ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നത്.”- രോഹിത് ശർമ പറഞ്ഞു.

See also  തെവാട്ടിയയുടെ ചിറകിലേറി ഗുജറാത്ത്‌. പഞ്ചാബിനെ തറപറ്റിച്ചത് 3 വിക്കറ്റുകൾക്ക്.

“ഒരു നായകൻ എന്ന നിലയിൽ എന്റെ റോളും വളരെ പ്രാധാന്യമുള്ളതായിരുന്നു. പിച്ചിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി ഏതൊക്കെ ബോളർമാർ ഏത് സമയങ്ങളിൽ പന്തറിയണം എന്ന് തിരഞ്ഞെടുക്കുക എന്നതായിരുന്നു എന്റെ ജോലി. ബാറ്റിങ്ങിലും ഞങ്ങൾക്ക് എല്ലാ കാര്യത്തിലും വ്യക്തതയുണ്ടായിരുന്നു. ലോകകപ്പിന് മുൻപ് തന്നെ ഞങ്ങളുടെ ബാറ്റർമാരൊക്കെയും വളരെയധികം റൺസ് കണ്ടെത്തിയിരുന്നു. ഏത് സമയത്ത് എന്താണ് ആവശ്യമെന്ന് വ്യക്തത ഞങ്ങൾക്ക് എല്ലാവർക്കുമുണ്ട്. ആര് എവിടെ ബാറ്റിംഗ് ഇറങ്ങണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഞങ്ങൾക്കിടയിലില്ല.”- രോഹിത് കൂട്ടിച്ചേർത്തു.

“ഈ മത്സര വിജയത്തിൽ ഞങ്ങൾ ഒരുപാട് ആവേശം കൊള്ളുന്നില്ല. എന്നിരുന്നാലും വിജയം ആഘോഷിക്കാതിരിക്കുകയുമില്ല. രണ്ടിനുമിടയിൽ സന്തുലിതമായി നിൽക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ശാന്തമായി ഞങ്ങൾക്ക് മുൻപോട്ട് പോകേണ്ടതുണ്ട്. ഇനി ഞങ്ങൾ നേരിടാൻ പോകുന്ന എതിർ ടീമുകളൊക്കെയും ഒരുപാട് നിലവാരമുള്ളവർ തന്നെയാണ്. പ്രത്യേക ദിവസം ആര് മികച്ച പ്രകടനം നടത്തുന്നോ, അവരായിരിക്കും മത്സരത്തിൽ വിജയികളാവുക. അതിനാൽ മുന്നോട്ടുപോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- രോഹിത് പറഞ്ഞു വെക്കുന്നു

Scroll to Top