ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ് പ്രേമികളും വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്നത് മലയാളി താരമായ സഞ്ജു സാംസണിന്റെ മികച്ച ബാറ്റിങ് പ്രകടനത്തിലേക്കാണ്. സീസണിൽ ഉടനീളം മികച്ച സ്ട്രൈക്ക് റേറ്റിൽ റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിനെ സൗത്താഫ്രിക്കക്ക് എതിരായ ടി :20 ടീമിലെക്ക് പരിഗണിക്കാതെയിരുന്നത് വലിയ വിമർശനത്തിനും കാരണമായി മാറിയിരുന്നു. ഇന്നലെ നടന്ന കളിയിൽ ജയിച്ചതോടെ രാജസ്ഥാൻ റോയൽസ് ടീം ഫൈനലിലേക്ക് ഇടം നേടിയതോടെ ക്യാപ്റ്റൻ സഞ്ജുവിൽ നിന്നും ആരാധകർ അടക്കം പ്രതീക്ഷിക്കുന്നത് മികച്ചൊരു ലോങ്ങ് ഇന്നിങ്സ് തന്നെ.
ഈ സീസണിൽ ഉടനീളം മികച്ച തുടക്കം നേടിയിട്ടും സഞ്ജുവിന് വലിയൊരു ടോട്ടലിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. മുൻ താരങ്ങൾ അടക്കം ഈ വിഷയത്തിൽ സഞ്ജുവിന് എതിരെ കടുത്ത വിമർശനം ഉന്നയിച്ചു കഴിഞ്ഞു.
അതേസമയം സഞ്ജുവിന് എതിരെ വളരെ വ്യത്യസ്തമായ അഭിപ്രായവുമായി ഇപ്പോൾ രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം സച്ചിൻ. ഇന്നലത്തെ കളിയിൽ സഞ്ജു സാംസൺ, ലെഗ് സ്പിന്നർ ഹസരംഗക്ക് മുൻപിൽ വിക്കെറ്റ് നഷ്ടമാക്കിയതിനെ ചോദ്യം ചെയ്യുകയാണ് സച്ചിൻ. സഞ്ജുവിന്റെ അനാവശ്യ ഷോട്ടാണ് ഇന്നലെത്തെ കളിയിൽ വിക്കെറ്റ് നഷ്ടമാകാനുള്ള കാരണമെന്ന് പറഞ്ഞ സച്ചിൻ, മത്സരത്തിന്റെ സാഹചര്യം അടക്കം വെച്ചുനോക്കുമ്പോൾ സഞ്ജുവിന്റെ ഈ ഷോട്ട് ഒഴിവാക്കാമായിരുന്നുവെന്നും വിശദമാക്കി.
ഇന്നലത്തെ കളിയിൽ വളരെ അധികം കരുതലോടെ കളിച്ച സഞ്ജു സാംസൺ 21 ബോളിൽ 23 റൺസ് നേടി. എന്നാൽ സ്പിന്നർ ഹസരംഗ ബോളിൽ ക്രീസിൽ നിന്നും ചാടി ഇറങ്ങി കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പിഴച്ചപ്പോൾ അനായാസം കാർത്തിക്ക് താരത്തെ സ്റ്റമ്പ് ചെയ്യുകയായിരുന്നു. ടി :20 ക്രിക്കറ്റിൽ ഇത് ആറാം തവണയാണ് ഹസരംഗക്കെതിരെ സഞ്ജുവിന്റെ വിക്കെറ്റ് നഷ്ടമാകുന്നത്.
“സഞ്ജു സാംസൺ വളരെ മികച്ച ഷോട്ടിൽ കൂടി മുന്നേറുകയായിരുന്നു. എന്നാൽ അദ്ദേഹം ഹസരംഗക്ക് മുൻപിൽ അദ്ദേഹം ആറാം തവണയും വിക്കെറ്റ് നഷ്ടമാക്കിയത് എല്ലാ അർഥത്തിലും നിരാശരാക്കി.ആ ഷോട്ട് ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്. കൂടാതെ മത്സരം നേരത്തെ പൂർത്തിയാക്കാൻ സഞ്ജുവിന് കഴിഞ്ഞേനെ ” സച്ചിൻ തന്‍റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.