2 വൈഡ് എറിഞ്ഞപ്പോൾ ധോണി അടുത്തേക്ക് വന്ന് അക്കാര്യം പറഞ്ഞു. അനുഭവം പങ്കുവെച്ച് ത്രോഡൗണിസ്റ്റ്.

images 64 2

ഇന്ത്യൻ പ്രീമിയർ ലീഗിൽ പതിനഞ്ചാം സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചെന്നൈ സൂപ്പർ കിംഗ്സ് കാഴ്ചവച്ചത്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ നിഴൽ പോലും ഇത്തവണ കാണാൻ സാധിച്ചില്ല. ഒമ്പതാം സ്ഥാനത്താണ് ഇത്തവണ ചെന്നൈ സീസൺ അവസാനിപ്പിച്ചത്.

സഹതാരങ്ങൾ മാത്രമല്ല എതിർ ടീം താരങ്ങൾ പോലും ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന താരമാണ് ധോണി. ഇന്ത്യക്ക് 3 ഐസിസി കിരീടങ്ങളും ചെന്നൈക്ക് 4 ഐപിഎൽ കിരീടങ്ങളും നേടിക്കൊടുത്ത ഇതിഹാസതാരം ആണ് മഹേന്ദ്ര സിംഗ് ധോണി. താരവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പലരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ചെന്നൈയുടെ ത്രോഡൗണിസ്റ്റുകളായ കൊണ്ടപ്പ രാജ് പളനിയും മുരുകനും.

images 65 2

“ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ക്യാമ്പാണിത്. ഞാന്‍ ആദ്യമായാണ് ധോണിയെ നേരിട്ട് കാണുന്നത്. നിങ്ങളാണോ ത്രോബോളര്‍ പന്തെറിയൂ എന്ന് എന്നോട് ആവിശ്യപ്പെട്ടു. ടീമിലെ മറ്റ് താരങ്ങള്‍ എത്തുന്നതേ ഉണ്ടായിരുന്നുള്ളു. നെറ്റ് ബൗളര്‍മാര്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു.ഫ്‌ളമിങ്ങും ഹസിയും ധോണിക്കെതിരേ പന്തെറിയുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞു.

images 62 3

ആദ്യത്തെ രണ്ട് പന്തും വൈഡായി. മൂന്നാമത്തെ പന്ത് ഫുള്‍ട്ടോസും. ധോണി എന്റെ അടുത്തേക്ക് വന്നു എന്നെ നോക്കുന്നത് നിര്‍ത്തി പന്തെറിയാന്‍ പറഞ്ഞു. സ്വാഭാവികമായി തന്നെ എറിയാന്‍ പറഞ്ഞു. പിന്നീട് അദ്ദേഹം ആവിശ്യപ്പെട്ടപോലെയെല്ലാം പന്തെറിഞ്ഞു. ഇത് അദ്ദേഹത്തെയും സംതൃപ്തനാക്കി. പിന്നീടെപ്പോള്‍ കണ്ടാലും അദ്ദേഹം എന്നെ പേരെടുത്ത് വിളിച്ചിരുന്നു.” രാജ് പളനി പറഞ്ഞു.

Read Also -  സൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.
images 61 2


ഫ്രണ്ട് ഫൂട്ടില്‍ എറിയാനാണ് അദ്ദേഹം കൂടുതലും പറഞ്ഞിരുന്നത്. പിന്നീട് വിക്കറ്റ് നേടാന്‍ ശ്രമിക്കാനായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹത്തിന് പന്തെറിഞ്ഞുകൊടുത്ത സമയങ്ങളെല്ലാം വളരെ മനോഹരമായിരുന്നു.”-മുരുഗന്‍ പറഞ്ഞു.

images 63 2
Scroll to Top