സൗത്താഫ്രിക്കക്ക് എതിരായ കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിലെ തോൽവി ഇന്ത്യൻ ടീമിന് വളരെ അധികം ഷോക്കായി മാറിയെന്നത് തീർച്ച. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടി സൗത്താഫ്രിക്കയിൽ എത്തിയ വിരാട് കോഹ്ലിയും ടീമും എല്ലാ അർഥത്തിലും ടെസ്റ്റ് പരമ്പരയിൽ തകരുന്നതാണ് കാണാൻ സാധിച്ചത്. ഒന്നാം ടെസ്റ്റിൽ ചരിത്ര ജയം നേടിയാണ് ടെസ്റ്റ് പരമ്പര ആരംഭിച്ചതെങ്കിലും പിന്നീട് രണ്ട് ടെസ്റ്റിലും തോൽവി വഴങ്ങേണ്ടി വന്നത് ഇന്ത്യൻ ടീമിന് തിരിച്ചടിയായി മാറി. കേപ്ടൗണിലെ തോൽവിക്ക് ഒപ്പം ടീം ഇന്ത്യക്ക് എതിരെ ഉയരുന്ന നിർണായക ആരോപണം ഡിആര്‍എസ് ടെക്നോളജിയോടുള്ള മോശം പ്രവർത്തിയാണ്.
കേപ്ടൗൺ ടെസ്റ്റിലെ മൂന്നാമത്തെ ദിനം വിവാദ ഡീആർഎസ് സംഭവം സൃഷ്ടിച്ച വളരെ നാടകീയ സംഭവങ്ങളിൽ നായകൻ കോഹ്ലി അടക്കം പെരുമാറിയ രീതിയാണ് വിവാദമായി മാറുന്നത്. എൽഗാറുടെ വിക്കറ്റ് ലഭിക്കാതെ വിഷമത്തിൽ കോഹ്ലി സ്റ്റമ്പ് മൈക്കിന് അരികിലേക്ക് എത്തി വളരെ ഏറെ പ്രകോപനപരമായി സംസാരിച്ചിരുന്നു. ഇതാണ് ഇപ്പോൾ മുൻ താരങ്ങളിൽ നിന്ന് അടക്കം വിമർശനം ഉയരാനുള്ള കാരണം.
കോഹ്ലി കാണിച്ച പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്നും ഇത്തരം ഒരു പ്രവർത്തി ഇന്ത്യൻ നായകനിൽ നിന്നും സംഭവിക്കാനായി പാടില്ലയെന്നുമാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ അഭിപ്രായപെടുന്നത് “ഒരു ക്യാപ്റ്റനിൽ നിന്നും സംഭവിക്കാനായി കഴിയാത്ത പ്രവർത്തിയാണ് കോഹ്ലി കാണിച്ചത്.ഒട്ടും പക്വതയില്ലാത്ത പോലെ ഒരു പ്രവർത്തിയാണ് വിരാട് കോഹ്ലിയിൽ നിന്നും നടന്നത്.ഒരിക്കലും ടെക്ക്നോളജി നിങ്ങളുടെ കയ്യിലുള്ള കാര്യമല്ല “ഗൗതം ഗംഭീർ നിരീക്ഷിച്ചു.
“ഇത് എല്ലാവിധ മര്യാദകളും ലംഘിച്ചത് പോലെ ആയി. വളരെ മോശമാണ് ഈ ഒരു പ്രവർത്തി. കോഹ്ലി സ്റ്റമ്പ് മൈക്ക് അരികിലേക്ക് പോയി അത്തരത്തിൽ സംസാരിച്ചത് തെറ്റായി പോയി. വിരാട് കോഹ്ലി ഈ സമയം കൂടുതൽ പക്വത കാണിക്കണമായിരുന്നു. ഒരിക്കലും ഒരു ഇന്ത്യൻ ക്യാപ്റ്റനിൽ നിന്നും നമ്മൾ ഇത്തരം പ്രവർത്തി പ്രതീക്ഷിച്ചില്ല “ഗൗതം ഗംഭീർ വിമർശിച്ചു.