രഹാനെക്കും പൂജാരക്കും കരിയർ എൻഡോ ? പ്രതികരണവുമായി വിരാട് കോഹ്ലി

pujara and virat kohli vs south africa

സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ്‌ പരമ്പര ജയമെന്നുള്ള ഇന്ത്യൻ ടീമിന്റെ ആഗ്രഹം ഒരിക്കൽ കൂടി സ്വപ്നമായി അവശേഷിച്ചു. കേപ്ടൗൺ ടെസ്റ്റിൽ 7 വിക്കറ്റ് ജയവും ടെസ്റ്റ്‌ പരമ്പരയും സൗത്താഫ്രിക്ക സ്വന്തമാക്കി. ഒന്നാം ടെസ്റ്റിൽ ഐതിഹാസിക ജയം നേടി ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കുമെന്ന് പ്രതീക്ഷകൾ വളരെ അധികം നൽകിയ വിരാട് കോഹ്ലിക്കും സംഘത്തിനും പക്ഷേ പിന്നീടുള്ള രണ്ട് ടെസ്റ്റിലും തിരിച്ചടികൾ മാത്രമാണ് ലഭിച്ചത്. ബാറ്റിംഗ് നിരയുടെ തകർച്ച തന്നെയാണ് മറ്റൊരു വിദേശ ടെസ്റ്റ്‌ പരമ്പരയിലും ഇന്ത്യൻ ടീമിന് മുൻപിൽ വില്ലനായി മാറിയതെങ്കിൽ ജസ്‌പ്രീത് ബുംറ നയിച്ച പേസ് ബൗളിംഗ് നിര മാസ്മരിക പ്രകടനത്താൽ കയ്യടികൾ നേടി.

ടെസ്റ്റ്‌ പരമ്പരയിലെ തോൽവിയോടെ ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിലും ടീം ഇന്ത്യക്ക് ലഭിച്ചത് കനത്ത തിരിച്ചടി. എല്ലാ അർഥത്തിലും ഈ പരമ്പരയിൽ പൂർണ്ണ പരാജയമായി മാറിയ ടീമിലെ സീനിയർ ബാറ്റ്‌സ്മാന്മാരായ രഹാനെ, പൂജാര എന്നിവരെ കുറിച്ചുള്ള ചർച്ചകൾ ഏറെ സജീവമായി മാറുകയാണ് ഇപ്പോൾ. ഈ ടെസ്റ്റ്‌ പരമ്പരയോടെ ഇരുവർക്കും ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ അവസരം കൂടി നഷ്ടമാകുമോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ വിശദമായി നൽകുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പൂജാര, രഹാനെ എന്നിവർ ടെസ്റ്റ്‌ സ്‌ക്വാഡിലെ തന്നെ പ്രധാന താരങ്ങളാണെന്ന് പറഞ്ഞ കോഹ്ലി ഭാവിയിൽ എന്താണ് നടക്കുക എന്നത് തനിക്ക് ഒരിക്കലും പറയാൻ കഴിയില്ലയെന്നും വിശദമാക്കി “ഞാൻ സത്യസന്ധമായി പറഞ്ഞാൽ എന്താകും ഭാവിയിൽ സംഭവിക്കുകയെന്നത് എനിക്ക് പറയാൻ സാധിക്കില്ല. പൂജാര, രഹാനെ എന്നിവരുടെ കാര്യത്തിൽ എന്താണ് പ്ലാൻ എന്നത് നിങ്ങൾ സെലക്ടർമാരോടായി ചോദിക്കേണ്ട കാര്യമാണ്. എനിക്ക് ഈ വിഷയത്തിൽ പങ്കില്ല ” കോഹ്ലി നയം വ്യക്തമാക്കി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

“മുൻപ് പല തവണ പറഞ്ഞത് പോലെ ഞങ്ങൾ സീനിയർ താരങ്ങളെ ഈ ടെസ്റ്റ്‌ പരമ്പരയിലും പിന്തുണക്കുകയായിരുന്നു. അവർ കരിയറിലെ എല്ലാ സമയത്തും ടീം ഇന്ത്യക്കായി നടത്തിയ പ്രകടനങ്ങളും അവരുടെ മികവും നമുക്ക് നല്ലത് പോലെ അറിയാം.രണ്ടാം ടെസ്റ്റിന്റെ രണ്ടാമത്തെ ഇന്നിങ്സിൽ അവർ കളിച്ച മനോഹര ഇന്നിങ്സ് നമ്മൾ കണ്ടതാണ്. ഏറെ പ്രയാസമേറിയ സാഹചര്യത്തിലും അവർ അടിച്ചെടുത്ത റൺസാണ് ടീമിനെ ഒരു പൊരുതാവുന്ന സ്കോറിലേക്ക് പോലും എത്തിച്ചത്. എന്താണ് ഇനി അവരുടെ കാര്യത്തിലുള്ള പ്ലാൻ എന്നത് ഇന്ത്യൻ ടീം സെലക്ടർമാരാണ് പറയേണ്ടത്.”കോഹ്ലി വാചാലനായി.

Scroll to Top