ധോണിക്കൊപ്പം വീണ്ടുമൊരു കപ്പ് നേടണം : ആഗ്രഹം വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

ഇത്തവണത്തെ ഐപിൽ താരലേലത്തിന് മുൻപായി രാജസ്ഥാൻ റോയൽസ് ടീമിൽ നിന്ന് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലേക്ക് ഇടം ലഭിച്ച താരമാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ .
ഐപിഎല്ലില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് ഇപ്പോൾ വെളിപ്പെടുത്തുകയാണ്  റോബിൻ ഉത്തപ്പ. വിരമിക്കുന്നതിന് മുമ്പ് ധോണിക്കൊപ്പം ഒരു ടൂര്‍ണമെന്‍റ് കൂടി വിജയിക്കണമെന്നത് തന്റെ മനസ്സിലെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നെന്ന്  കൂടിയിപ്പോൾ ഉത്തപ്പ പറയുന്നു. നേരത്തെ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യൻ ടീം ആദ്യ ടി20 ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ ഉത്തപ്പയും ടീമില്‍ ഉണ്ടായിരുന്നു. ഉത്തപ്പ മിന്നും ബാറ്റിംഗ് പ്രകടനമാണ്  ടി:20 ലോകകപ്പിൽ കാഴ്ചവെച്ചത് .

ഇപ്പോൾ വിജയ ഹസാരെ ട്രോഫിയിൽ കേരള ടീമിന്റെ ഭാഗമായ റോബിൻ ഉത്തപ്പ .ലീഗിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു  ഇന്ന് യുപിക്ക് എതിരായ കളിയിലും ഓപ്പണറായ ഉത്തപ്പ അർദ്ധ സെഞ്ച്വറി നേടിയിരുന്നു .കേരളം ആദ്യ 2 മത്സരവും വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചത് ഉത്തപ്പയുടെ ബാറ്റിംഗ് കരുത്തിലാണ് .

താരലേലത്തിന്  മുൻപായി  കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ഉത്തപ്പയെ ജനുവരി മാസം നടന്ന ട്രേഡിംഗിലൂടെയാണ് രാജസ്ഥാനില്‍ നിന്ന്  ചെന്നൈ സൂപ്പർ കിങ്‌സ്  ടീമിലെത്തിച്ചത് .തന്റെ ടീം മാറ്റാതെ കുറിച്ച് ആദ്യമായിട്ടാണ്  ഉത്തപ്പ ഒരു പ്രതികരണം നടത്തുന്നത് .
“നായകൻ ധോണിക്കൊപ്പം 13 വര്‍ഷം മുമ്പ് ഒപ്പം കളിച്ച് തുടങ്ങിയതാണ്. ഇപ്പോഴെനിക്കൊരു ആഗ്രഹം ഉണ്ട്. ധോണി വിരമിക്കുന്നതിന് മുമ്പ് അദ്ദേഹത്തിനൊപ്പം കളിക്കണം. ടൂര്‍ണമെന്‍റ് ജയിക്കണം ” ഉത്തപ്പ വാചാലനായി .

Previous articleമൊട്ടേറയിലെ പിച്ചിനെ ഇന്ത്യ എന്തിന് പേടിക്കണം ബാറ്റിംഗ് എളുപ്പം : ദിനേശ് കാർത്തിക്
Next article59 പന്തിൽ 99 റൺസ് വെടിക്കെട്ട് ബാറ്റിങ്ങുമായി കോൺവേ : ലേലത്തിൽ ആരും വാങ്ങാതിരുന്ന താരത്തിന്റെ പ്രകടനത്തിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം