ഇതൊരു കനത്ത തോൽവി:വിരാട് കോഹ്ലിക്ക് ഉപദേശം നൽകി സുനിൽ ഗവാസ്ക്കർ

വളരെ അധികം കായിക പ്രേമികൾ ആവേശപൂർവ്വം കാത്തിരിക്കുന്ന ഇന്ത്യ :പാകിസ്ഥാൻ പോരാട്ടത്തിൽ 10 വിക്കറ്റ് തോൽവിയും നേടി നാണക്കേടിന്റെ റെക്കോർഡും കൂടി കരസ്ഥമാക്കി വിരാട് കോഹ്ലിയും ടീമും. മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ടി :20 ലോകകപ്പ് കണക്കുകൾക്കും ചില റെക്കോർഡുകൾ അടിസ്ഥാനത്തിൽ ടീം ഇന്ത്യയുടെ ജയം പ്രവചിച്ചപ്പോൾ എല്ലാ അർഥത്തിലും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പിന്നിലാക്കിയ പാകിസ്ഥാൻ നേടിയത് ചരിത്രത്തിലെ മിന്നും ജയം. ഓപ്പണിങ് ജോഡി ബാറ്റിങ്ങിൽ വമ്പൻ കരുത്തായി മാറിയപ്പോൾ, ബൗളർമാർ ശക്തരായ ഇന്ത്യൻ ബാറ്റിങ് നിരയെ വീഴ്ത്തി. ടീം ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനമാണ്‌ നായകൻ കോഹ്ലിക്കും ടീം ഇന്ത്യക്കും നേരിടേണ്ടി വരുന്നത് എങ്കിലും പാകിസ്ഥാൻ ടീമിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ

പാകിസ്ഥാൻ പൂർണ്ണമായി ഇന്നലത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിനെ തകർത്തു എന്നും പറഞ്ഞ ഗവാസ്ക്കർ ഈ ഒരു തോൽ‌വിയിൽ പക്ഷേ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം തകരില്ല എന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.”ഇന്ത്യൻ ടീമിന് ഈ ഒരു തോൽവി ഒരു കാരണവശാലും ഒട്ടും മറക്കാൻ കഴിയില്ല. ഈ ഒരു മത്സരം സമ്മാനിച്ചത് തോൽവി മാത്രമല്ല. ടീം ഇന്ത്യക്ക് ഇത് വമ്പൻ തിരിച്ചടിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചുറ്റികയാൽ ലഭിച്ച അടി പോലെയാണ് എന്നാൽ ലോകകപ്പിൽ വൈകാതെ തന്നെ നാം തിരികെ വരേണ്ടതിനാൽ ഒപ്പം ജയിക്കണ്ടത് പ്രധാനമായതിനാൽ അവർ വേഗത്തിൽ  സ്വയം തെറ്റുകൾ എല്ലാം മാറ്റിയെടുക്കും എന്നും പ്രതീക്ഷിക്കുന്നു” ഗവാസ്ക്കർ അഭിപ്രായം വിശദമാക്കി.

അതേസമയം ഈ ഒരു തോൽ‌വിയിൽ നിന്നും ഇന്ത്യൻ ടീം പാഠങ്ങൾ മറക്കണം എന്നും ആവശ്യപ്പെട്ട ഗവാസ്ക്കർ ഇത്  ഈ ലോകകപ്പിലെ അവസാനത്തെ മത്സരമല്ല എന്നും ഓർമിപ്പിച്ചു.”ഈ ഒരു ഗെയിമിൽ എന്താണ് സംഭവിച്ചതെന്ന് നാം മറക്കുകയും  വരാനിരിക്കുന്നതായ  അടുത്ത കുറച്ച്  മത്സരങ്ങളിൽ വളരെ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം” മുൻ താരം പറഞ്ഞു.