ഐപിൽ നിർത്തിയത് അവരെ ഏറെ നിരാശരാക്കി കാണും : തുറന്ന് പറഞ്ഞ് ഇർഫാൻ പത്താൻ

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ കോവിഡ് വ്യാപനത്തെ തുടർന്ന് ബിസിസിഐ മാറ്റിവെക്കുവാൻ തീരുമാനിച്ചതോടെ ക്രിക്കറ്റ് പ്രേമികൾ ഏറെ സങ്കടത്തിലാണ് .വളരെയേറെ  ആവേശത്തോടെ പുരോഗമിച്ച ഐപിൽ താരങ്ങൾക്കിടയിലെ കോവിഡ് വ്യാപനം കാരണമാണ് ബിസിസിഐ ഉപേക്ഷിച്ചത്. സീസണിലെ അവശേഷിക്കുന്ന എല്ലാ  മത്സരങ്ങളും നടത്തുവാൻ കഴിയും എന്ന് തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌  പ്രതീക്ഷിക്കുന്നത് .

എന്നാൽ സീസണിൽ മികച്ച പ്രകടനം തുടർന്ന ചില ടീമുകൾക്കും അവരുടെ ആരാധകർക്കും  നിരാശ മാത്രമാണ് ഐപിഎല്ലിന്റെ മടക്കം സമ്മാനിച്ചത്‌ .
ഐപിൽ ചരിത്രത്തിൽ ആദ്യമായി  സീസണിലെ ആദ്യ 3 മത്സരങ്ങളും ജയിച്ചു തുടങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമും ആരാധകരും ഒരുപോലെ ഇത്തവണ ആദ്യ ഐപിൽ കിരീടം സ്വപ്നം കണ്ടിരുന്നു . ബാംഗ്ലൂർ ടീമിന്റെ മിന്നും പ്രകടനത്തെ കുറിച്ചാണിപ്പോൾ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ വാചാലനാവുന്നത് .

“ഇത്തവണ ഏറെ കിരീട സാധ്യത കൽപ്പിക്കപ്പെട്ട ടീമാണ് വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ . ടീമിന്റെ മികച്ച പ്രകടനം കാരണം ആരാധകർ എപ്പോഴും പറയുന്ന ഈ വര്‍ഷം കപ്പ് നമ്മള്‍ നേടുമെന്ന അവരുടെ മുദ്രാവാക്യം ഈ സീസണില്‍ ശരിയാവാനിരിക്കുകയായിരുന്നു.പക്ഷേ എല്ലാം തകിടം മറിഞ്ഞു .എന്റെ അഭിപ്രായത്തിൽ ഈ സീസൺ ഇങ്ങനെ   പാതിവഴിയില്‍ അവസാനിപ്പിച്ചതില്‍ ഏറെ  നിരാശയുണ്ടാവും ബാംഗ്ലൂർ ടീമിന് തന്നെ . ഇതുവരെ നോക്കിയാല്‍ ആര്‍സിബിയെ സംബന്ധിച്ച് വളരെ നല്ല വര്‍ഷമായിരുന്നു  നായകൻ കോഹ്ലി ആദ്യ ഐപിൽ കിരീടം നേടുമെന്ന് നമ്മൾ എല്ലാവരും കരുതി ഇര്‍ഫാന്‍ അഭിപ്രായം” വിശദമാക്കി .

ഇത്തവണ  ഐപിൽ സീസണിലെ ആദ്യ 3  മത്സരങ്ങളിൽ തുടർ വിജയം നേടിയ ബാംഗ്ലൂർ ടീം കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയം സ്വന്തമാക്കി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം നേടിയിരുന്നു .ഐപിൽ മാറ്റിയതോടെ ബാംഗ്ലൂർ താരങ്ങൾ എല്ലാം നാട്ടിലേക്ക് മടങ്ങി . ക്യാപ്റ്റൻ വിരാട് കോഹ്ലി കുടുംബവുമൊത്തുള്ള ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു .

Previous articleകോഹ്ലി : അനുഷ്ക ദമ്പതികളുടെ ആഹ്വാനം ഏറ്റെടുത്ത് ആരാധകർ – 24 മണിക്കൂറിനുള്ളിൽ ധനസമാഹരണ ക്യാംപയിനിന്റെ വക 3.6 കോടി രൂപ
Next articleഇന്ത്യൻ ടീമിന് വരാനിരിക്കുന്നത് കടുത്ത ക്വാറന്റൈൻ പരീക്ഷണം :താരങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി ബിസിസിഐ