ഇന്ത്യൻ ടീമിന് വരാനിരിക്കുന്നത് കടുത്ത ക്വാറന്റൈൻ പരീക്ഷണം :താരങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി ബിസിസിഐ

82116353

ഐപിൽ ആരവം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ താരങ്ങൾ എല്ലാം അവരുടെ വീടുകളിലേക്ക് മടങ്ങി തുടങ്ങി.
വരാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും കൂടാതെ ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള  ടീമിനെയും ദിവസങ്ങൾ മുൻപാണ് ബിസിസിഐ പ്രഖ്യാപിച്ചത് .ടെസ്റ്റ് മത്സരങ്ങൾക്കായി  ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും മുമ്പ് ഇന്ത്യൻ ക്രിക്കറ്റ്  ടീമംഗങ്ങളും മറ്റ്  കോച്ചിംഗ് സ്റ്റാഫുകളും കഠിന ക്വാറന്റൈൻ നടപടി ക്രമങ്ങളാണ് പാലിക്കേണ്ടത് .എല്ലാവരും ഇന്ത്യയിൽ നിന്ന് തിരിക്കും മുൻപായി   എട്ട് ദിവസം ക്വാറന്റീല്‍ കഴിയണം എന്നാണ് ഇപ്പോൾ ബിസിസിഐ അറിയിക്കുന്നത് .

ബിസിസിഐയുടെ പുതുക്കിയ തീരുമാന പ്രകാരം ഈ മാസം 25 മുതലാണ് ഇന്ത്യന്‍  ക്രിക്കറ്റ് സംഘം  നാട്ടിൽ ക്വാറന്റീനില്‍ കഴിയേണ്ടത്. പിന്നാലെ ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലെത്തുന്ന ടീം 10 ദിവസവും അവിടെ  ക്വാറന്റീനില്‍ കഴിയണം .ഈ ക്വാറന്റൈൻ കാലയളവിൽ  ടീമിലെ മുഴുവൻ അംഗങ്ങൾക്കും ഒരുമിച്ച്  പരിശീലനത്തിന് അവസരം ലഭിക്കും ജൂൺ പതിമൂന്നോടെ ഇന്ത്യൻ സംഘം ക്വാറന്റൈൻ പൂർത്തിയാക്കി ജൂൺ 18 ആരംഭിക്കുന്ന കിവീസ് എതിരായ ലോക ടെസ്റ്റ് ഫൈനൽ മത്സരം കളിക്കും . സതാംപ്ടനാണ് ഫൈനൽ  വേദി.

അതേസമയം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന താരങ്ങൾ എല്ലാം കോവിഡ് മുക്തരെന്ന് ബിസിസിഐ ഉറപ്പാക്കും .കൂടാതെ ഇന്ത്യൻ താരങ്ങളെല്ലാം വൈകാതെ കോവിഡ് വാക്‌സിനേഷൻ പ്രക്രിയയുടെ ഭാഗമാകും .ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കൊവിഷീൽഡ് വാക്‌സീന്‍ മാത്രം സ്വീകരിച്ചാൽ മതിയെന്നാണ് ഇപ്പോൾ  ബിസിസിഐ നിലപാട് .  താരങ്ങൾ അവരവരുടെ നാട്ടിൽ വാക്‌സീന്‍ വൈകാതെ തന്നെ  സ്വീകരിക്കണം എന്നും അത്  കൊവിഷീൽഡാണെന്ന് ഉറപ്പാക്കണമെന്നുമാണ്  ബിസിസിഐ നിർദേശം. ആദ്യ ഡോസ് വാക്‌സിൻ എല്ലാ താരങ്ങളും ഈ ആഴ്ച തന്നെ  എടുത്ത ശേഷം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മുൻപായി രണ്ടാം ഡോസ് വാക്‌സിൻ താരങ്ങൾക്ക് ഉറപ്പാക്കുവാനും ബിസിസിഐ ഉദ്ദേശിക്കുന്നുണ്ട് .

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

Squad: Virat Kohli (capt), Ajinkya Rahane (vice-capt), Rohit Sharma, Shubman Gill, Mayank Agarwal, Cheteshwar Pujara, Hanuma Vihari, Rishabh Pant (wk), R Ashwin, Ravindra Jadeja, Axar Patel, Washington Sundar, Jasprit Bumrah, Ishant Sharma, Mohammed Shami, Mohammed Siraj, Shardul Thakur, Umesh Yadav, KL Rahul (subject to fitness clearance), Wriddhiman Saha (wk; subject to fitness clearance). Standby players: Abhimanyu Easwaran, Prasidh Krishna, Avesh Khan, Arzan Nagwaswalla

Scroll to Top