ജഡേജ ഒരു മീഡിയം പേസ് ബൗളറായിയിരുന്നെങ്കിൽ :ചാഹലിന്റെ വാക്കുകൾ ചർച്ചയാകുന്നു

ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച താരങ്ങളാണ് കുൽദീപ് യാദവും ഒപ്പം   യുസ്വേന്ദ്ര ചാഹലും .ഇരുവരുടെയും ലെഗ്സ്പിൻ മന്ത്രികതയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പല ലിമിറ്റഡ് ഓവർ മത്സരങ്ങളും ഒപ്പം ചില പരമ്പരകളും സ്വന്തമാക്കിയിരുന്നു .ഒരു കാലത്ത് ഏതൊരു എതിരാളികളും ഭയപ്പെട്ടിരുന്ന ഇരുവരുടെയും സ്പിൻ കോമ്പിനേഷൻ ഇപ്പോൾ മത്സരങ്ങളിൽ കാണുവാൻ സാധിക്കുന്നില്ല എന്നതാണ് സത്യം . ഇന്ത്യൻ പ്ലെയിങ് ഇലവനിൽ കഴിഞ്ഞ  രണ്ട് വർഷത്തിലേറെയായി ഇരുവരും ഒരുമിച്ചു പന്തെറിയാറില്ല .

ഇപ്പോൾ കുൽദീപ് യാദവിനൊപ്പമുള്ള പാർട്ണർഷിപ് ബൗളിംഗ് അനുഭവവും ഒപ്പം എന്നാകും വീണ്ടും ഇരുവരും ഇന്ത്യൻ ടീമിൽ ഒന്നിക്കുക എന്നതിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് താരം കൂടിയായ ചാഹൽ .”ശരിയായ ടീം കോമ്പിനേഷൻ നിലനിർത്തുവാൻ   വേണ്ടിയാണ് എന്നെയും കുല്‍ദീപിനെയും ഒരുമിച്ച് കളിപ്പിക്കാത്തത്.  സ്റ്റാർ ആൾറൗണ്ടർ രവീന്ദ്ര ജഡേജ ഏകദിന, ടി20 ക്രിക്കറ്റില്‍ തിരിച്ചെത്തിയതോടെ ടീമിന്‍റെ മൊത്തം  കോംബിനേഷന്‍ മാറ്റി മറിക്കേണ്ടിവന്നു .ടീമിന്റെ വിജയമാണ് ഏറ്റവും പ്രധാനം “ചാഹൽ വാചാലനായി.

അതേസമയം  ജഡേജ ഒരു  മീഡിയം പേസറായിരുന്നെങ്കില്‍ എല്ലാ  കളിയിലും  ഉറപ്പായും  ഞാനും കുല്‍ദീപും ഒരുമിച്ച് ഇപ്പോഴും  ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍  കളിക്കുമായിരുന്നു എന്ന്  യുസ്വെന്ദ്ര  ചാഹൽ പറഞ്ഞത് ക്രിക്കറ്റ് ലോകത്തും ഏറെ ചർച്ചയായി .”ഹാർദിക് ഒരു ബൗളിംഗ് ആൾറൗണ്ടറായി ടീമിൽ തുടരവെയാണ് ഞാനും കുൽദീപ് യാദവും ഒരുമിച്ചു പന്തെറിഞ്ഞത് പാണ്ഡ്യ പരിക്കേറ്റ് പുറത്തുപോയതോടെ ഓള്‍ റൗണ്ടറുടെ സ്ഥാനത്ത് ഇടം കൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജ എത്തി.  ഏഴാം നമ്പറിൽ സ്കോറിങ് വേഗത്തിൽ  ഉയർത്തുവാൻ കഴിയുന്ന ഒരു  മികച്ച സ്പിന്നറെയാണ് ടീം ഇന്ത്യക്ക് ആവശ്യം .
ജഡേജയാണ് ഇപ്പോൾ ഈ ദൗത്യം നിർവഹിക്കുന്നത് .ടീം കോംബിനേഷന്‍ ആണ് പ്രധാനം. എനിക്ക് അവസരം ലഭിച്ചില്ലെങ്കിലും ടീം മത്സരങ്ങൾ എല്ലാം  ജയിക്കുകയാണെങ്കില്‍ അതാണ് ഏറ്റവും വലിയ സന്തോഷം ” ചാഹൽ പറഞ്ഞുനിർത്തി

Previous articleലങ്കൻ പര്യടനത്തിൽ മൂന്നാമത് ബാറ്റിങ്ങിന് സഞ്ജു എത്തും :മുൻ ഇന്ത്യൻ താരത്തിന്റെ പ്രവചനമേറ്റെടുത്ത് മലയാളികൾ
Next articleന്യൂസിലാൻഡ് ടീമിനെ നേരിടാൻ ഈ തന്ത്രങ്ങൾ ഉപയോഗിക്കണം : നിർദ്ദേശവുമായി നെഹ്റ