ന്യൂസിലാൻഡ് ടീമിനെ നേരിടാൻ ഈ തന്ത്രങ്ങൾ ഉപയോഗിക്കണം : നിർദ്ദേശവുമായി നെഹ്റ

ashish nehra

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി ഇപ്പോൾ  വളരെയേറെ ആവേശത്തോടെയും ഒപ്പം  അതിലേറെ ആകാംക്ഷയോടെയും കാത്തിരിപ്പ് തുടരുകയാണ് ക്രിക്കറ്റ് ലോകം .കരുത്തരായ ഇന്ത്യൻ ടീമും കിവീസ് ടീമും കിരീടത്തിനായി ഇംഗ്ലണ്ട് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപ്പാറും എന്നാണ്  ക്രിക്കറ്റ് പ്രേമികൾ ഏവരും പ്രതീക്ഷിക്കുന്നത് .ഇരു ടീമുകളും ജൂൺ ആദ്യ വാരം തന്നെ ഇംഗ്ലണ്ടിലേക്ക് പറക്കും എന്നാണ് സൂചന

അതേസമയം ശക്തരായ ന്യൂസിലാൻഡ് ടീമിനെ നേരിടുവാൻ പോകുന്ന ഇന്ത്യൻ ടീമിനും വിരാട് കോഹ്ലിക്കും മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ .കിവീസ് ടീമിനെ ആരും തന്നെ ഫൈനലിൽ കുറച്ച് കാണരുത് എന്നാണ് നെഹ്റയുടെ അഭിപ്രായം . സതാംപ്‌ടണില്‍ അടുത്ത മാസം 18നാണ് കന്നി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ആരംഭിക്കുന്നത്. ഫൈനലിലെ ഇന്ത്യൻ പ്ലെയിങ് ഇലവൻ എപ്രകാരം ആയിരിക്കുമെന്ന ചർച്ചകൾ ഇന്ത്യൻ ആരാധകർക്കിടയിൽ ഇപ്പോൾ തന്നെ സജീവമാണ് .ഇംഗ്ലണ്ടിലെ   ഏറെ സ്വിങ്  ബൗളിങ്ങിനെ  തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ടീം ജഡേജ : അശ്വിൻ എന്നിവരെ ഒന്നിച്ച് കളിപ്പിക്കുമോ എന്നതിലും ഒരു തീരുമാനം ഇതുവരെ വന്നിട്ടില്ല  .

See also  അമ്പയർമാരെ കബളിപ്പിച്ച് മുംബൈ താരങ്ങൾ. കയ്യോടെ പിടിച്ച് ബിസിസിഐ. കടുത്ത ശിക്ഷ.

“രണ്ട് സ്പിൻ ബൗളർമാരും ഒപ്പം മൂന്ന് പേസ് ബൗളർമാരും ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കും എന്നാണ് നെഹ്റ പങ്കുവെക്കുന്ന അഭിപ്രായം .ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ എപ്പോഴും പേസ് ബൗളിങ്ങിനെ തുണക്കും .ഒരു പക്ഷേ പുല്ല് നിറഞ്ഞ പിച്ചാണെങ്കിൽ നമ്മൾ  ഒരു പേസ് ബൗളറെ അധികമായി കളിപ്പിക്കും .മികച്ച ഫോം തുടരുന്ന മുഹമ്മദ് സിറാജ് ആകും നാലാമത്തെ പേസർ .ഇഷാന്ത് ,ഷമി , ബുംറ സഖ്യത്തിന് ഒപ്പം ജഡേജ ,അശ്വിൻ എന്നിവർക്കാകും ഉറപ്പായും മുഖ്യ പരിഗണന “നെഹ്റ തന്റെ അഭിപ്രായം വിശദമാക്കി .

Scroll to Top